സര്‍ക്കാറിന് പണം വേണം; ഇന്ധന വിലവര്‍ദ്ധനയെ ന്യായീകരിച്ച് കേന്ദ്ര ധനകാര്യ മന്ത്രി

By Web DeskFirst Published Sep 20, 2017, 3:45 AM IST
Highlights

ദില്ലി: ഇന്ധനവിലവര്‍ധനയെ ന്യായീകരിച്ച് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‍ലി. അമേരിക്കയില്‍ എണ്ണ സംസ്കരണത്തില്‍ ഇടിവുണ്ടായതാണ് വില കൂടാന്‍ ഇടയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.  വികസന പദ്ധതികള്‍ നടപ്പാക്കാന്‍ പണം വേണമെന്നും ജെയ്റ്റ്‍ലി പറഞ്ഞു. പെട്രോളിനും ഡീസലിനും കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്ന എക്സൈസ് ഡ്യൂട്ടി കുറയ്ക്കില്ലെന്ന് പറഞ്ഞ ജെയ്റ്റ്‍ലി, സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയ്യാറാവാത്തതും വില വര്‍ധനയ്ക്ക് കാരണമായെന്ന്  ആരോപിച്ചു. വികസന പദ്ധതികള്‍ക്ക് പണം വേണം. അതുകൊണ്ടുതന്നെ നികുതി കുറയ്ക്കാന്‍ തയ്യാറല്ലെന്നായിരുന്നു ജെയ്റ്റ്‍ലിയുടെ വാദം

 

click me!