അരുണ്‍ ജെയ്റ്റലി ആശുപത്രിയില്‍ തുടരുന്നു

By Web DeskFirst Published Apr 9, 2018, 10:49 AM IST
Highlights
  • 65-കാരനായ ജെയ്റ്റലിയെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് വിധേയനാക്കാനാണ് ഡോക്ടര്‍മാരുട തീരുമാനം.

 

ദില്ലി: വൃക്കരോഗം ഗുരുതരമായതിനെ തുടര്‍ന്ന് ദില്ലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ച ധനമന്ത്രി അരുണ്‍ ജെയ്റ്റലി ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുന്നു. 

അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച്ച വൈകിട്ടോടെയാണ് ജെയ്റ്റലിയെ ഔദ്യോഗിക വസതിയില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റിയത്. 65-കാരനായ ജെയ്റ്റലിയെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് വിധേയനാക്കാനാണ് ഡോക്ടര്‍മാരുട തീരുമാനം. എന്നാല്‍ ശസ്ത്രക്രിയയുടെ സമയം ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇത് ഉടനെയുണ്ടാവും എന്നാണ് സൂചന. 

രോഗം ഗുരുതരമായ കാരണം രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ജെയ്റ്റലി ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. കഴിഞ്ഞ തിങ്കളാഴച്ച തൊട്ട് അദ്ദേഹം ഓഫീസിലേക്കും വന്നിട്ടില്ല. ആരോഗ്യനില വഷളായതിനാല്‍ താനിപ്പോള്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെന്ന് ജെയ്റ്റലി തന്നെയാണ് കഴിഞ്ഞ ആഴ്ച്ച ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്.
 

click me!