
ഗാങ്ടോക്ക്: ഒരു ഗ്രാമം മൊത്തം ഒരു ദിവസം കൊണ്ട് കോടീശ്വരകന്മാരാകുന്നു. നിധി കിട്ടിയത് ഒന്നുമല്ല അരുണാചല്‍ പ്രദേശിലെ ബോംജ ഗ്രാമത്തില്‍ സംഭവിച്ചത്. ഏഷ്യയിലെ ഏറ്റവും സമ്പന്നമായ കോടിപതികളുടെ ഗ്രാമങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ബോംജ. കേന്ദ്രസര്‍ക്കാരാണ് ഈ ഗ്രാമത്തെ കോടീശ്വരന്‍മാരുടെ നാടാക്കി മാറ്റിയത്.
പ്രതിരോധ മന്ത്രാലയം ഗ്രാമീണര്‍ക്ക് കോടികള്‍ കൈമാറി. ഒന്നും രണ്ടുമല്ല, ഏകദേശം 41 കോടിയോളം രൂപ. ഇത്രയും തുക സര്‍ക്കാര്‍ വെറുതെ നല്‍കിയതല്ല. പകരം ഇവരുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു.സൈന്യത്തിന്റെ ആവശ്യങ്ങള്‍ക്കായാണ് പ്രതിരോധ മന്ത്രാലയം ഈ ഭൂമി ഏറ്റെടുത്തത്.
ഗ്രാമത്തിലെ 200 ഏക്കറാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതിനുള്ള നഷ്ടപരിഹാരമായി സര്‍ക്കാര്‍ നേരത്തെ വന്‍തുക പ്രഖ്യാപിച്ചിരുന്നു.
40,80,38,400 രൂപയാണ് സര്‍ക്കാര്‍ ഇവര്‍ക്ക് നഷ്ട പരിഹാരമായി നല്‍കിയത്. ഗ്രാമത്തിലെ 31 കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി പേമ ഖണ്ഡു തുക കൈമാറി. 29 കുടുംബങ്ങള്‍ക്ക് ഒരു കോടിയിലധികം രൂപ നഷ്ടപരിഹാരമായി ലഭിച്ചു. ഒരു കൂടുംബത്തിന് ലഭിച്ചത് രണ്ടര കോടിയാണ്. ആറേ മുക്കാല്‍ കോടി രൂപയാണ് ഏറ്റവും വലിയ നഷ്ടപരിഹാരതുക.
തവാങ് ഗാരിസണ്‍ ലൊക്കേഷന്‍ പ്ലാന്‍ യൂണിറ്റിന്റെ കേന്ദ്രം സ്ഥാപിക്കാനാണ് 200 ഏക്കര്‍ ഏറ്റെടുത്തിരിക്കുന്നത്. സമാനമായ രീതിയില്‍ കൂടുതല്‍ ഭൂമി പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുന്നതായി മുഖ്യമന്ത്രി പേമ ഖണ്ഡു വെളിപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam