അയോദ്ധ്യ കേസ് പരിഗണിക്കുന്നത് മാർച്ച് 14 ലേക്ക് മാറ്റി

Published : Feb 08, 2018, 03:37 PM ISTUpdated : Oct 04, 2018, 08:11 PM IST
അയോദ്ധ്യ കേസ് പരിഗണിക്കുന്നത് മാർച്ച് 14 ലേക്ക് മാറ്റി

Synopsis

ദില്ലി: അയോദ്ധ്യ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് 14 ലേക്ക് മാറ്റി. കേസിലെ ചില രേഖകൾ പരിഭാഷപ്പെടുത്തേണ്ട സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനം. 2010 ല്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച വിവിധ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഇനി ഈ വിഷയത്തില്‍ വേറെ ഹര്‍ജികള്‍ സ്വീകരിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അയോദ്ധ്യയിലെ തര്‍ക്ക ഭൂമി മൂന്നായി വിഭജിച്ച് സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ,രാം ലല്ല എന്നീ വിഭാഗങ്ങള്‍ക്ക് നല്‍കണമെന്നായിരുന്നു ഹൈക്കോടതി വിധി. തര്‍ക്കം കോടതിക്ക് പുറത്ത് പരിഹരിക്കാനാവുമോയെന്ന് കോടതി നേരത്തെ ആരാഞ്ഞിരുന്നു. എന്നാല്‍ കോടതി തന്നെ അന്തിമ തീരുമാനം എടുക്കണമെന്ന നിലപാടാണ് സുന്നി വഖഫ് ബോര്‍ഡ് അടക്കമുള്ള ഹര്‍ജിക്കാര്‍ സ്വീകരിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമേരിക്കയുടെ ഇപ്പോഴത്തെ സമ്പദ് വ്യവസ്ഥയില്‍ അഭിമാനം, അതിന്റെ അവകാശം എനിക്ക് മാത്രമെന്ന് ട്രംപ്
തിരുവല്ല സ്പാ ബലാത്സംഗ കേസ് : ഒരാഴ്ച പിന്നിട്ടു, മൂന്ന് പ്രതികൾ കാണാമറയത്ത്, ബംഗളൂരുവിലേക്ക് കടന്നു ?