ബിജെപിയില്‍ ചേര്‍ന്ന ലൗലി സിങ് തിരിച്ച് കോണ്‍ഗ്രസിലേക്ക്

Published : Feb 17, 2018, 02:58 PM ISTUpdated : Oct 05, 2018, 01:16 AM IST
ബിജെപിയില്‍ ചേര്‍ന്ന ലൗലി സിങ് തിരിച്ച് കോണ്‍ഗ്രസിലേക്ക്

Synopsis

ദില്ലി: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന അരവിന്ദ് സിങ് ലൗലി വീണ്ടും കോണ്‍ഗ്രസിലേക്ക്.  ദില്ലി കോണ്‍ഗ്രസ് മുന്‍ ചീഫ് ആയിരുന്ന അരവിന്ദ് സിങ് ലൗലി കഴിഞ്ഞ വര്‍ഷമാണ് കോണ്‍‌ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.  

ഷീല ദിക്ഷിത് സര്‍ക്കാരിലെ മുന്‍ മന്ത്രി കൂടിയായ ലൗലി സിങ് കോണ്‍ഗ്രസിലേക്ക് തിരിച്ചു വരുന്നതിന് മുമ്പ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ ക്ഷണത്തെ തുടര്‍ന്ന്  ശനിയാഴ്ച അരവിന്ദ് സിങ് ലൗലി  തിരിച്ച് കോണ്‍ഗ്രസിലേക്ക് എത്തുകയായിരുന്നു. 

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന തീരുമാനം തെറ്റായി പോയി. ബിജെപിയെ കുറിച്ചുണ്ടായിരുന്ന തെറ്റുദ്ധാരണകളാണ് അത്തരത്തിലൊരു തീരുമാനം എടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത് എന്നും ലൗലി മാധ്യമങ്ങളോട് പറഞ്ഞു. 
 
അരുണാചല്‍ പ്രദേശത്തില്‍ ആയിരത്തോളം പേര്‍ ബിജെപിയില്‍ നിന്നും തിരിച്ചു കോണ്‍ഗ്രസിലേക്ക് വന്നതിന് പിന്നാലെയാണ് ഒരാള്‍ കൂടി പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുന്നത്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അദാനിക്ക് എവിടുന്ന് ഇത്ര ധൈര്യം? വിഴിഞ്ഞം ഓഹരി കൈമാറ്റം സെബി നിർദേശങ്ങളുടെ ന​ഗ്നമായ ലംഘനമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്സണൽ സ്റ്റാഫ് അം​ഗങ്ങൾ രാജിവെച്ചു; സ്റ്റാഫുകൾക്കിടയിൽ ഭിന്നതയെന്ന് സൂചന