
തിരുവനന്തപുരം: പ്രണയ ദിനത്തിൽ ഹൃദയത്തിന്‍റെ മാതൃകയിൽ വിവിധ തരത്തിലുള്ള 150ൽ പരം ഡിസ്സെർട്ടുകൾ നിർമ്മിച്ച് ഉദയ സമുദ്ര ഗ്രൂപ്പ് ഓഫ് ഹോട്ടൽസിന്‍റെ സഹോദര സ്ഥാപനമായ ശംഖുമുഖത്തുള്ള ഉദയ സ്യൂട്ട്സ് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡിലേക്ക്. കേരളത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു ഉദ്യമം ഏറ്റെടുത്തു നടത്തുന്നത്.
വൈവിധ്യമാർന്ന ഈ പരിപ്പാടി കാണുന്നതിനായി നാനാതുറകളിൽ നിന്ന് പ്രശസ്ത വ്യക്തികൾ ഉൾപ്പെടെ നിരവധി പേർ എത്തുന്നുണ്ട്. ചടങ്ങിനോടനുബന്ധിച്ചു പ്രത്യേക ഭക്ഷ്യ മേളയും സംഘടിപ്പിച്ചു. ലോകത്തെ ഏറ്റവും വലിയ ജിൻജർ ബ്രീഡ് വില്ലജ്, ക്രിസ്തുമസ് കേക്ക്, ഏറ്റവും പൊക്കം കൂടിയ സാൻഡ്‌വിച്ച് പുതുവത്സര ദിനത്തിൽ ആയിരം വിഭവങ്ങളടങ്ങിയ ഭക്ഷ്യമേള എന്നിവയൊരുക്കി.
ടൂറിസം രംഗത്ത് ശ്രേദ്ധേയമായ, ഉദയസമുദ്ര ഗ്രൂപ്പിന്‍റെ മറ്റൊരു നൂതനമായ പ്രവർത്തനം ആണ് വാലെന്റയിൻദിനത്തിൽ ശംഖുമുഖത്ത് ഒരുക്കിയ ഡെസ്സേർട് പ്രദർശനം. ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൻന്റെയ് അഡ്ജുറികേറ്റർ ശാന്തനു ചൗഹാനിൽ നിന്ന് പ്രശസ്തി ചക്രവും സർട്ടിഫിക്കേറ്റും ഉദയ സമുദ്രയ്ക് വേണ്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ശ്രീ രാജ ഗോപാൽ അയ്യർ ഏറ്റുവാങ്ങി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam