വിജയ് പെരമ്പൂരിൽ മത്സരിക്കണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു. 2021ൽ 54,976 വോട്ടിന് ഡിഎംകെ ജയിച്ച മണ്ഡലമാണ് പേരമ്പൂർ.

ചെന്നൈ: ടിവികെ അധ്യക്ഷനും സൂപ്പർതാരവുമായ വിജയ് ,വടക്കൻ ചെന്നൈയിലെ പെരമ്പൂരിൽ നിന്ന് മത്സരിച്ചേക്കും. മുതിർന്ന നേതാക്കൾ ആയ ബുസി ആനന്ദ്, സെങ്കോട്ടയ്യൻ, ആധവ് അർജുന എന്നിവർ പങ്കെടുത്ത ടിവികെ യോഗം, വിജയ് പെരമ്പൂരിൽ മത്സരിക്കണമെന്ന പ്രമേയം പാസാക്കി. വടക്കൻ ചെന്നൈയിലെ ഒരു മണ്ഡലമാണ് വിജയ് യുടെ മനസ്സിലെന്ന് ആധവ് പറഞ്ഞപ്പോൾ, പെരമ്പൂരിൽ ടിവികെയ്ക്ക് 40,000 പ്രവർത്തകരുണ്ടെന്ന് ആനന്ദ് അവകാശപ്പെട്ടു. കഴിഞ്ഞ 2 തവണയും അരലക്ഷത്തിലേറെ വോട്ടിന് ഡിഎംകെ ജയിച്ച മണ്ഡലമാണ് പെരമ്പൂർ. ന്യൂനപക്ഷ വോട്ടുകൾ ഏറെയുള്ള തിരുച്ചിറപ്പള്ളി ഈസ്റ്റിലും വിജയ് മത്സരിക്കാൻ സാധ്യതയുണ്ട്. നേരത്തെ വേളാച്ചേരി, വിരുഗമ്പാക്കം സീറ്റുകളും വിജയ്ക്കായി ടിവികെ പരിഗണിച്ചിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming