
ദുബായ്: പ്രൗഡ് ടു ബി ആൻ ഇന്ത്യൻ അഞ്ചാം സീസണിലെ വിജയികളെ പ്രഖ്യാപിച്ചു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള 16 വിദ്യാർത്ഥികളാണ് ഇന്ത്യയെ അടുത്തറിയാനുള്ള യാത്രയിൽ പങ്കെടുക്കുക. വിവിധ ജി.സി.സി രാജ്യങ്ങളില്നിന്നുള്ള 1040 വിദ്യാര്‍ഥികളാണ് പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍ ഒ.എം.ആര്‍ പരീക്ഷയില്‍ പങ്കെടുത്തത്. ദുബായ് അക്കാദമിക് സിറ്റിയിലെ മണിപ്പാല്‍ യൂണിവേഴ്സിറ്റി കാമ്പസിലായിരുന്നു പരീക്ഷ.
പ്രൗഡ ഗംഭീരമായ ചടങ്ങിലാണ് 16 വിജയികളെ പ്രഖ്യാപിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് വൈസ് പ്രസിഡന്റ് ബി.കെ ഉണ്ണികൃഷ്ണന്‍ പ്രഖ്യാപനം നടത്തി.അജ്മാന്‍ ഇന്ത്യന്‍ സ്കൂളിലെ ചലഞ്ച്, സനം, ദുബായ് ഗള്‍ ഏഷ്യന്‍ ഇംഗ്ലീഷ് സ്കൂളിലെ പ്രിയന്‍സി, അനീസ, അലൈന്‍ ഇന്ത്യന്‍ സ്കൂളിലെ തേജാലക്ഷ്മി, മനസ്വി, ദുബായ് ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്ക്കൂളിലെ അന്ന, നേഹ, അബുദാബി ബ്രൈറ്റ് റൈഡേഴ്സ് സ്കൂളിലെ മീനാക്ഷി, ലക്ഷ്മി, ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ ശ്രേഷ്ഠ, രൂപ, ഷാര്‍ജ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളിലെ മെഹറ, സോന, റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂളിലെ റിഷാബ്, നിഷാന്ത് എന്നിവരാണ് ജേതാക്കള്‍.
വിജയികള്‍ ഇന്ത്യയെ അടുത്തറിയാന്‍ ഈ മാസം അവസാനം ഡല്‍ഹിയിലേക്ക് തിരിക്കും. റിപ്പബ്ലിക് ദിന പരേഡ്, ബീറ്റിംഗ് ദ റിട്രീറ്റ് തുടങ്ങിയവയിലെല്ലാം പങ്കെടുക്കാനുള്ള അവസരമാണ് വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത്. ഷിംല അടക്കമുള്ള സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിക്കുകയും ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam