ജിഷ കൊലക്കേസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

By Web DeskFirst Published Jun 13, 2016, 2:54 PM IST
Highlights

കൊച്ചി: രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ ജിഷ കൊലക്കേസില്‍ പ്രതി പിടിയിലായി. നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട് അമ്പതാമത്തെ ദിവസമാണ് അസം സ്വദേശിയായ അമിയൂര്‍ ഉള്‍ ഇസ്ലാമിനെ പ്രത്യേക സംഘം പിടികൂടുന്നത്. ശാത്രീയ തെളിവുകളാണ് പ്രതിയിലേക്ക് എത്തിച്ചേരാന്‍ പൊലീസിനെ സഹായിച്ചത്. കാഞ്ചീപുരത്തുനിന്നാണ് പ്രതി പിടിയിലായത്. തൃശൂരിലെ അജ്ഞാതകേന്ദ്രത്തില്‍ ചോദ്യം ചെയ്‌തുവന്ന പ്രതിയെ വ്യാഴാഴ്‌ച വൈകിട്ടോടെ ആലുവ പൊലീസ് ക്ലബില്‍ എത്തിച്ചു അറസ്റ്റു രേഖപ്പെടുത്തി. തിരിച്ചറിയല്‍ പരേഡ് ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ പ്രതിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കിയില്ല. കുറച്ചുകാലം മുമ്പ് കുളിക്കടവില്‍ വച്ച് ഒരു സ്ത്രീ തന്നെ അടിച്ചെന്നും ഇതു കണ്ട് ജിഷ ചിരിച്ചതാണ് കൊലയ്ക്ക് പ്രകോപനമായതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. അതേസമയം പ്രതിയുടെ അറസ്റ്റു രേഖപ്പെടുത്തിയ കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയ എഡിജിപി ബി സന്ധ്യ, തിരിച്ചറിയല്‍ പരേഡ് നടത്താന്‍ ഉള്ളതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് പറഞ്ഞു.

ജിഷയുടെ വീടിന് സമീപം താമസിച്ചിരുന്ന അമിയൂര്‍ ഉള്‍ ഇസ്ലാം പല പ്രാവശ്യം ജിഷയോടോ് മോശയമായി പെരുമാറിയിട്ടുണ്ട്. മദ്യപാനിയും ലൈംഗിക വൈകൃതങ്ങള്‍ക്കും അടിമായായ പ്രതി കൊലപാതകം ചെയ്യുന്ന ഏപ്രില്‍ 28ന് രാവിലെയും ജിഷയോട് മോശമായി പെരുമാറിയെന്ന് പൊലീസ് പറയുന്നു. രൂക്ഷമായ ഭാഷയിലായിരുന്ന ജിഷയുടെ പ്രതികരണം. മദ്യപിച്ച് വൈകുന്നേരം തിരിച്ചെത്തിയ പ്രതി വീട്ടിനുള്ളില്‍ കയറി ജിഷയെ കഴുത്തി ഞെരിച്ചു കൊലപ്പെടുത്തി. കൈയിലിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ശരീരം വികൃതമാക്കിയെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. ജിഷയുടെ ആന്തരിവയവങ്ങള്‍ പുറത്തുവന്നിരുന്നു. കൊലപാതകശേഷം വീടിനു സമീപത്തെ കനാലില്‍ ചെരുപ്പ് ഉപേക്ഷിച്ച് പ്രതി അസമിലേക്ക് പോയെന്നാണ് വിവരം. പൊലീസ് അന്വേഷണം അസമിലേക്കു വ്യാപിപ്പിച്ചപ്പോള്‍ പാലക്കാട്ട് എത്തിയ പ്രതി അവിടെവെച്ചാണ് പിടിയിലാകുന്നത്.

പ്രതിയുടെ ചെരുപ്പില്‍ നിന്നും ജിഷയുടെ മൃതശരീരത്തില്‍ നിന്നും വീട്ടിനുള്ളില്‍ നിന്നും ശേഖരിച്ച ഡിഎന്‍എ സാമ്പിളുകളാണ് കേസില്‍ നിര്‍ണായകമായത്. പ്രതിയുടെ രണ്ടാമത്തെ രേഖാചിത്രം കണ്ട കുറുപ്പുംപ്പടിയിലെ ചെരുപ്പകടക്കാരന്‍ പ്രതിയെ കുറിച്ച് പൊലീസിന് സൂചന നല്‍കി. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നിര്‍ണായകമായി. സംഭവത്തിനുശേഷം അമിയൂര്‍ കുറച്ചുനാള്‍ മറ്റാരെയും വിളിച്ചിരുന്നില്ല. ഇയാളുടെ അസാന്നിധ്യവും പൊലീസ് നിരീക്ഷിച്ചു. ദിവസങ്ങള്‍ക്കുശേഷം പ്രതി ചില സുഹൃത്തുക്കളെ വിളിച്ച് കേസിന്റെ വിവരങ്ങള്‍ തിരിക്കി. അസമിലേക്ക് അന്വേഷണം നീണ്ടപ്പോള്‍ പ്രതിയെ പാലക്കാട് അതിര്‍ത്തിയിലുണ്ടെന്ന് വ്യക്തമായി. അന്വേഷണ സംഘം കസ്റ്റിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റസമ്മതം നടത്തി. ഇയാളുടെ രക്തം ഡിഎന്‍എ പരിശോധധനയ്‌ക്ക് നല്‍കി. ഡിഎന്‍എ പരിശോധ ഫലം എത്തുന്നതിന് മുമ്പ് തന്നെ കൈയില്‍ കിട്ടിയത് ജിഷ യുടെ ഘാതകനാണെന്ന് സ്ഥിരീകിക്കാവുന്ന സാഹചര്യ തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു. പ്രതിയെ പിടികൂടിയതില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ സഹോദരി ദീപ പറഞ്ഞു.

എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ കണ്ടെത്തിയത്. ആദ്യം മുതലുള്ള ശാത്രീയ തെളിവുകള്‍ പുതിയ സംഘത്തിന് സഹായകരമായി.

click me!