11:03 PM (IST) Feb 21

Malayalam News Live:മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചു; കാസര്‍കോട് യുവതി ജീവനൊടുക്കി, അയൽക്കാരിൽ നിന്നും പൊലീസിൽ നിന്നും മാനസിക പീഡനം നേരിട്ടെന്ന് പരാതി

കാസർകോട് യുവതി ജീവനൊടുക്കി. നാലത്തടുക്ക സ്വദേശിനി ജസീലയാണ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് മരിച്ചതെന്നാണ് പരാതി. അയൽവാസികളിൽ നിന്നും പൊലീസിൽ നിന്നും ജസീല മാനസിക പീഡനം നേരിട്ടെന്ന് കുടുംബം ആരോപിച്ചു.

Read Full Story
09:51 PM (IST) Feb 21

Malayalam News Live:കേരളത്തിന്‍റെ സ്വന്തം 'ഊട്ടി', എന്നാൽ ഇവിടെ എത്തിയാൽ ഒരു ചായ പോലും കിട്ടില്ല! പൊന്മുടിയിലെ അസൗകര്യങ്ങളിൽ നിരാശരായി സഞ്ചാരികള്‍

വിനോദ സഞ്ചാരികളുടെ ഇഷ്ടയിടമായ പൊന്മുടി ഇന്ന് അസൗകര്യങ്ങളാൽ വീര്‍പ്പുമുട്ടുകയാണ്. ടിക്കറ്റ് ഇനത്തിൽ മാത്രം ഒരോ മാസവും ലക്ഷങ്ങള്‍ ലഭിക്കുമ്പോഴും സഞ്ചാരികള്‍ക്കാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിൽ നിസഹകരണ മനോഭവമാണ് അധികൃതരുടേത്.

Read Full Story
09:41 PM (IST) Feb 21

Malayalam News Live:കണ്ണൂരിൽ മൂന്നിടങ്ങളിലായി ഉണ്ടായ വാഹനാപകടം; കാൽനടയാത്രക്കാരനും ബൈക്ക് യാത്രികനും മരിച്ചു

കണ്ണൂരിൽ മൂന്നിടങ്ങളിലായി ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. പയ്യന്നൂർ പിലാത്തറയിലും പെരുമ്പ ബൈപാസ്സ് ജംഗ്ഷനിലുമുണ്ടായ അപകടങ്ങളിൽ കാൽനടയാത്രക്കാരനും ബൈക്ക് യാത്രികനും മരിച്ചു.

Read Full Story
09:34 PM (IST) Feb 21

Malayalam News Live:പികെ കുഞ്ഞാലിക്കുട്ടിയുടെ നാളത്തെ ദില്ലി യാത്ര റദ്ദാക്കി; രാഹുൽ ഗാന്ധിയുമായി കേരളത്തിൽ കൂടിക്കാഴ്ച നടത്തും

സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കിടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ കാണാനായുള്ള മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുടെ നാളത്തെ ദില്ലി യാത്ര റദ്ദാക്കി. രാഹുൽ ഗാന്ധി കേരളത്തിലെത്തുമ്പോള്‍ കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച നടത്തും

Read Full Story
08:18 PM (IST) Feb 21

Malayalam News Live:'ചികിത്സ പിഴവല്ല, അമ്നിയോട്ടിക് ഫ്ലൂയിഡ് ശ്വാസകോശത്തിൽ കയറി'; പട്ടാമ്പിയിലെ ​ഗർഭിണിയുടെ മരണത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്

 ഇത്തരം സാഹചര്യത്തിൽ ഡോക്ടർമാർക്ക് ഒന്നും ചെയ്യാനാകില്ല. അത് തന്നെയാണ് പട്ടാമ്പി താലൂക്ക് ആശുപത്രിയിലും സംഭവിച്ചിരിക്കുന്നത് എന്നാണ് ഡോക്ടർ ഹിതേഷ് ശങ്കർ വ്യക്തമാക്കിയിരിക്കുന്നത്.

Read Full Story
07:53 PM (IST) Feb 21

Malayalam News Live:വേടനും നവമിലതയും ഈ മാസം 24 ന് വിവാഹിതരാകും; വിവാഹം സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ച് തൃശ്ശൂർ സബ് രജിസ്ട്രാർ ഓഫീസ്

കഴിഞ്ഞ ദിവസം കണ്ണൂരിലെ പൊതുവേദിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് വേടന്റെ വിവാഹം ഇക്കാര്യം അറിയിച്ചിരുന്നു.

Read Full Story
07:33 PM (IST) Feb 21

Malayalam News Live:'സുഭാഷ്' ഇപ്പോഴും മെട്രോ തൂണിലുണ്ട്; ദൗത്യം തത്ക്കാലത്തേക്ക് നിർത്തിവച്ചു; 11.30ക്ക് ശേഷം പുനരാരംഭിക്കും

പതിനൊന്നരയ്ക്ക് മെട്രോ സർവീസ് അവസാനിച്ചശേഷം വീണ്ടും പൂച്ചയെ താഴെ ഇറക്കാനുള്ള ദൗത്യം തുടങ്ങും. 10 മിനിറ്റ് നേരത്തോളം പൂച്ച ദൗത്യത്തിനിടെ കൊച്ചി മെട്രോ സർവീസ് നിർത്തിവച്ചിരുന്നു.

Read Full Story
06:40 PM (IST) Feb 21

Malayalam News Live:സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനത്തിൽ കോണ്‍ഗ്രസിന് മനം മാറ്റം; മോഹഭംഗം നേരിടുന്ന ചിലരെങ്കിലും ചാടാൻ സാധ്യത, തിടുക്കം വേണ്ടെന്ന് തീരുമാനം

നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വൈകിയേക്കും. സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമ രൂപം നല്‍കാന്‍ നാളെ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് സമിതിയുടെ യോഗം മാറ്റി വച്ചു.

Read Full Story
06:00 PM (IST) Feb 21

Malayalam News Live:അര്‍ധരാത്രിയിൽ വിശ്രമമുറിയിൽ ഒളിച്ചിരുന്ന അജ്ഞാതനെ കണ്ട് നഴ്സ് നിലവിളിച്ചു, പിന്നാലെ ഇറങ്ങിയോടി, ആരോഗ്യ കേന്ദ്രത്തിൽ സുരക്ഷാ വീഴ്ച, പ്രതിഷേധം

നെയ്യാറ്റിൻകര പെരുങ്കടവിള സാമൂഹ്യആരോഗ്യകേന്ദ്രത്തിൽ വിശ്രമ മുറിയിൽ അജ്ഞാതൻ ഒളിച്ചിരുന്നു. ഇന്നലെ അർധരാത്രിയാണ് സംഭവം. വിശ്രമുറിയിൽ ഒളിച്ചിരുന്ന അജ്ഞാതനെ കണ്ട് നഴ്സ് നിലവിളിച്ചു. ആളുകൾ കൂടിയതോടെ ഇയാൾ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു

Read Full Story
05:48 PM (IST) Feb 21

Malayalam News Live:'യോഗത്തിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങി പോകേണ്ടി വന്നു, അപമാനിച്ചത് ഡിസിസി ജനറൽ സെക്രട്ടി'; വെളിപ്പെടുത്തലുമായി ആര്‍ രശ്മി

തന്നെ അപമാനിച്ചത് ഡിസിസി ജനറൽ സെക്രട്ടറി ഒ രാജനാണെന്ന് കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്ന മുൻ മഹിള കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ആര്‍ രശ്മി ആരോപിച്ചു. ഡിസിസി ജനറൽ സെക്രട്ടറി തന്നോട് വളരെ മോശമായിട്ടാണ് സംസാരിച്ചതെന്നും ആര്‍ രശ്മി ആരോപിച്ചു

Read Full Story
05:34 PM (IST) Feb 21

Malayalam News Live:വാങ്ങി എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ പിടി വീണു, പരാതിക്കാരനായ നിതിന് 10000 രൂപ നൽകിയത് വിജിലൻസ്, കൈക്കൂലി കേസിൽ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ

പരാതിക്കാരന്റെ അമ്മയോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. വിജിലൻസ് നൽകിയ തുകയുമായിട്ട് പരാതിക്കാരൻ മുഹമ്മദ് ഖാനെ സമീപിച്ചു.

Read Full Story
05:10 PM (IST) Feb 21

Malayalam News Live:'പ്രത്യാഘാതത്തെക്കുറിച്ച് പഠിക്കും'; തീരുവയുമായി ബന്ധപ്പെട്ട അമേരിക്കയിലെ സംഭവ വികാസങ്ങള്‍ വിലയിരുത്തുകയാണെന്ന് വാണിജ്യ മന്ത്രാലയം

തീരുവയുമായി ബന്ധപ്പെട്ട അമേരിക്കയിലെ സംഭവവികാസങ്ങള്‍ പഠിക്കുകയാണെന്നും അമേരിക്ക പ്രഖ്യാപിച്ച പുതിയ നടപടികള്‍ എന്ത് പ്രത്യാഘാതമുണ്ടാക്കുമെന്ന് പരിശോധിച്ചുവരുകയാണെന്നും കേന്ദ്ര വാണിജ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.

Read Full Story
04:53 PM (IST) Feb 21

Malayalam News Live:'താൻ ഇവിടെ തന്നെ കാണും, തെറ്റുകാര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്, ഇനി എന്താണ് ചെയ്യേണ്ടതെന്ന് പ്രതിപക്ഷം പറയു'; തുറന്നടിച്ച് വീണ ജോര്‍ജ്

താൻ പത്തനംതിട്ട ടൗണിൽ തന്നെ കാണുമെന്നും ചികിത്സാ വീഴ്ചയിൽ ചട്ടപ്രകാരം ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുത്തുവെന്നും ഇനി എന്താണ് ചെയ്യേണ്ടതെന്ന് പ്രതിപക്ഷം പറയുവെന്നും മന്ത്രി വീണ ജോര്‍ജ് തുറന്നടിച്ചു.

Read Full Story
04:35 PM (IST) Feb 21

Malayalam News Live:ഉഷയുടെ വയറ്റിലുണ്ടായിരുന്ന ഉപകരണം ഇതായിരുന്നു, ആർട്ടറി ഫോർസെപ്സിന്റെ അ​ഗ്രഭാ​ഗം ഒടിഞ്ഞ നിലയിൽ, പൊലീസിന് കൈമാറി

ഉപകരണത്തിന്റെ അ​ഗ്രഭാ​ഗം ഒടിഞ്ഞ നിലയിലായിരുന്നു കാണപ്പെട്ടത്. കൊച്ചി അമൃത ആശൂപത്രിയിലെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഉപകരണം ഇനി കോടതിയിൽ ഹാജരാക്കും.

Read Full Story
03:34 PM (IST) Feb 21

Malayalam News Live:ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി, ആരോ​ഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ, ആർട്ടറി ഫോർസെപ്സ് ഉപകരണം പുറത്തെടുത്തു

കൊച്ചി അമൃത ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ ഉപകരണം പുറത്തെടുത്തു. ഉഷയുടെ ആരോ​ഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.

Read Full Story
03:09 PM (IST) Feb 21

Malayalam News Live:നെയ്യാറ്റിൻകരയിൽ‌ റോഡിന് കുറുകെ കിടന്ന ലൈൻ കമ്പിയിൽ കുടുങ്ങി ബൈക്ക് യാത്രികന് പരിക്കേറ്റു

റോഡിന് കുറുകെക്കിടന്ന ലൈൻ കമ്പിയിൽ കുടുങ്ങിയാണ് അപകടം. പണി നടത്തിയത് സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെ എന്ന് ആരോപണം. രാജേന്ദ്രനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Full Story
02:52 PM (IST) Feb 21

Malayalam News Live:പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സ കിട്ടാതെ ഗർഭിണി മരിച്ചെന്ന് പരാതി; സഹോദരൻ്റെ പരാതിയിൽ കേസെടുത്ത് പൊലീസ്

തൃത്താല മേഴത്തൂർ സ്വദേശിനി (29) കാരി നൗഷിജയാണ് മരിച്ചത്. മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. സഹോദരന്റെ പരാതിയിൽ തൃത്താല പൊലീസ് കേസെടുത്തു.

Read Full Story
02:36 PM (IST) Feb 21

Malayalam News Live:33 കു‍ഞ്ഞുങ്ങളോട് കൊടുംക്രൂരത, പീഡനദൃശ്യങ്ങൾ‌ ഡാർക് വെബ്ബിൽ, ദമ്പതികൾക്ക് വധശിക്ഷ വിധിച്ച് പോക്സോ കോടതി

ഡാർക്ക് വെബ്ബ് വഴി ഇവർ ചിത്രങ്ങൾ വിൽക്കുന്നുണ്ടെന്ന വിവരം 2020 ൽ ഇന്റർപോളാണ് സിബിഐയെ അറിയിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 3 വയസുകാരനുൾപ്പടെ 33 കുട്ടികൾ കൊടുംക്രൂരതയ്ക്ക് ഇരയായതായി കണ്ടെത്തി.

Read Full Story
01:52 PM (IST) Feb 21

Malayalam News Live:ശബരിമല സ്വര്‍ണക്കൊള്ള - കൊച്ചി ഇഡി ഓഫീസില്‍ ഹാജരാകണം, തന്ത്രിക്കും എൻ വാസുവിനും സമൻസ്

ഇരുവരോടും അടുത്ത ആഴ്ച കൊച്ചി ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. എസ് ഐ ടി പ്രതി ചേര്‍ത്തവരെയെല്ലാം ഇഡി ചോദ്യം ചെയ്യുകയാണ്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കും ഇഡി ഉടന്‍ നോട്ടീസ് അയക്കും.

Read Full Story
01:36 PM (IST) Feb 21

Malayalam News Live:ആരോഗ്യമന്ത്രിയുടെ വീട്ടിലേക്കുള്ള റീത്ത് പ്രതിഷേധം; പ്രതിപക്ഷ നേതാവിനെതിരെ പ്രതിഷേധത്തിന് സാധ്യത, ജാ​ഗ്രത വേണമെന്ന് മുന്നറിയിപ്പ്

പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിലോ പറവൂരിലെ സ്വകാര്യ വസതിയിലോ എംഎൽഎ ഓഫീസിലോ കടന്നുകയറി സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രതിഷേധത്തിന് സാധ്യതയുണ്ട്. അതിനാൽ ക്രമസമാധാന പ്രശ്നം ഒഴിവാക്കുന്നതിനുള്ള സുരക്ഷാ മുന്‍കരുതൽ വേണം.

Read Full Story