
ഇടപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം യൂസ്ഡ് കാര്‍ ഷോറൂം നടത്തുന്ന ടോമിനെയാണ് സിപിഎം മുന്‍ കൗണ്‍സിലര്‍ മഹേഷിന്‍റെ നേതൃത്വത്തില് കടയില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചത്. ഇവിടെ നിന്നും കാര്‍ വാങ്ങിയ ഒരാള്‍ പണം തിരികെ ആവശ്യപ്പെട്ടിരുന്നു. കാര്‍ തന്നാല്‍ തിരിച്ച് തരാമെന്ന് പറഞ്ഞിട്ടും വഴങ്ങിയില്ല. തുടര്‍ന്ന് 5 സിഐടിയു പ്രവര്‍ത്തകര്‍ക്കൊപ്പം എത്തി മര്‍ദ്ദിച്ചവശനാക്കുകയായിരുന്നു
ഇടപ്പള്ളി സ്വദേശികളും സിഐടിയു പ്രവര്‍ത്തകരുമായ മുഹമ്മദ് ബഷീര്‍, രാജേഷ്, കൃഷ്ണകുമാര് , നിജു, ഗിരീശന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍.കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തില്‍ കടയിലെ ജീവനക്കാരന്‍ പരാതി നല്‍കിയിട്ടും എളമക്കര പൊലീസ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.
മാത്രമല്ല കേസ് പിന്‍വലിപ്പിക്കാനും ശ്രമം നടന്നു. ഒടുവില്‍ മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടിയെടുക്കാന്‍ നിര്‍ബന്ധിതമായത്.