നിയമസഭ സമ്മേളനം സെക്രട്ടേറിയറ്റിലെ പഴയ നിയമസഭ ഹാളില്‍ ചേരും

Published : Apr 27, 2017, 12:52 AM ISTUpdated : Oct 05, 2018, 03:22 AM IST
നിയമസഭ സമ്മേളനം സെക്രട്ടേറിയറ്റിലെ പഴയ നിയമസഭ ഹാളില്‍ ചേരും

Synopsis

തിരുവനന്തപുരം: ആദ്യ നിയമസഭ സമ്മേളനത്തിന്‍റെ ഓര്‍മകളില്‍ ഇന്ന് നിയമസഭ സമ്മേളനം സെക്രട്ടേറിയറ്റിലെ പഴയ നിയമസഭ ഹാളില്‍ ചേരും . ആദ്യ നിയമസഭ സമ്മേളനത്തിന്‍റെ 60ാം വാര്‍ഷികമാണ് ഇന്ന് 

1957 ഏപ്രില്‍ 27നാണ് ഈ ഹാളില്‍ ഐക്യകേരളത്തിലെ ആദ്യ സഭാസമ്മേളനം ചേര്‍ന്നത് . അവസാന സമ്മേളനം നടന്നത് 1998 ജൂണ്‍ 29 നും .
പഴയ സഭ ഹാളിലാണ് സമ്മേളനമെങ്കിലും നിയമസഭ നടപടിക്രമങ്ങളെല്ലാം പതിവുപോലെ . ശൂന്യവേളക്കുശേഷം പഴയ നിയമസഭയെ അനുസ്മരിച്ച് സ്പീക്കര്‍ പരാമര്‍ശം നടത്തും . 

തുടര്‍ന്ന് മുഖ്യമന്ത്രി അടക്കമുള്ള കക്ഷി നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരും സംസാരിക്കും . മുന്‍ സ്പീക്കര്‍മാര്‍ക്കും  ക്ഷണമുണ്ട് . സംസ്ഥാനത്തെ സ്കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കിയ ബില്ലും അവതരിപ്പിക്കും .

ഇവിടെ സീറ്റുകളുടെ എണ്ണം കുറവായതിനാല്‍ നിലവിലെ നിയമസഭയിലെ ഇരിപ്പിടങ്ങളായിരിക്കിലല് അഗങ്ങള്‍ക്ക് ലഭിക്കുക. സ്ഥല പരിമിതികളുള്ളതിനാല്‍ മാധ്യമങ്ങള്‍ക്കായി സന്ദര്‍ശക ഗ്യാലറിയും ഉപയോഗിക്കേണ്ടിവരുമെന്നതിനാല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണവുമുണ്ടാകും .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമിതവില, അളവ് കുറവ്, എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ നൂഡിൽസ്; 98000 രൂപ പിഴ ഈടാക്കി, ശബരിമല സന്നിധാനത്താകെ പരിശോധന
ഗുരുവായൂരിൽ പൂക്കച്ചവടക്കാരന്റെ കൈ തല്ലി ഒടിച്ച സംഭവം, പ്രതി പിടിയിൽ