മയക്കുമരുന്ന് കേസില്‍ പിടിയിലായ സീരിയല്‍ നടിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

Published : Dec 17, 2018, 07:03 PM ISTUpdated : Dec 17, 2018, 07:19 PM IST
മയക്കുമരുന്ന് കേസില്‍ പിടിയിലായ സീരിയല്‍ നടിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

Synopsis

കൊച്ചിയിൽ മയക്കുമരുന്നുമായി കഴിഞ്ഞ ദിവസം സീരിയൽ നടി പിടികൂടിയ കേസില്‍ അന്വേഷണം ബംഗളൂരുവിലേക്ക്. 

 

കൊച്ചി: കൊച്ചിയിൽ മയക്കുമരുന്നുമായി കഴിഞ്ഞ ദിവസം സീരിയൽ നടി പിടികൂടിയ കേസില്‍ അന്വേഷണം ബംഗളൂരുവിലേക്ക്. നടി അശ്വതി ബാബുവും ഡ്രൈവര്‍ ബിനോയും ബംഗളൂരുവില്‍ നിന്നാണ്  ലഹരി മരുന്ന് എത്തിച്ചതെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ബംഗ്ലൂരുവിലേക്ക് വ്യാപിപ്പിച്ചത്.  അശ്വതി ബാബു വിദേശത്ത് തട്ടിപ്പുകേസിലും പ്രതിയാണെന്ന് സൂചനയുണ്ട്. ഷാര്‍ജയില്‍ 35 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നടിയും പ്രതിയാണെന്നാണ് സൂചന. ഇതിനെ കുറിച്ചും പൊലീസ് സംഘം അന്വേഷണം നടത്തുന്നുണ്ട്.

കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നാണ് നടി അശ്വതി ബാബുവിനെയും ഡ്രൈവര്‍ ബിനോയെയും തൃക്കാക്കര പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും വിലകൂടിയ എംഡിഎംഎ ഇനത്തിൽപ്പെട്ട മയക്കുമരുന്നാണ് പിടിച്ചെടുത്തത്. അശ്വതി ബാബു മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും വിൽപ്പന നടത്തുന്നുവെന്നും പൊലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. വിൽപ്പനക്ക് പുറമെ മൂന്ന് ദിവസത്തിലൊരിക്കൽ   അശ്വതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.

കൊച്ചിയിലെ ഡിജെ പാ‍ർട്ടികളടക്കമുള്ള ഉന്നത പാർട്ടികളിൽ ഇത്തരം മയക്കുമരുന്ന് വിതരണം ചെയ്തിരുന്നുവെന്നും സാധാരണ മയക്കുമരുന്നിൽ നിന്നും വ്യത്യസ്തമായി 24 മണിക്കൂർ വരെ ഇതിന്‍റെ ലഹരി നിലനിൽക്കുമെന്നും പൊലീസ് പറയുന്നു. ലോക വ്യാപകമായി വിൽപ്പനയും ഉപയോഗവും നിരോധിച്ച ലഹരിമരുന്നാണ്  മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ എന്ന എംഡിഎംഎ. പ്രതികൾക്കെതിരെ എൻഡിപിഎസ് ആക്റ്റ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബ് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കത്തിയാക്രമം, തായ്വാനിൽ 3 പേർ കൊല്ലപ്പെട്ടു
വാലിന് തീ കൊളുത്തി, പുറത്ത് വന്നത് കണ്ണില്ലാത്ത ക്രൂരത, കാട്ടാനയെ കൊന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ