
ദില്ലി: സിപിഎമ്മിനേയും സംസ്ഥാന സർക്കാരിനേയും കടന്നാക്രമിച്ച് ബി ജെ പി ദേശീയ അധ്യക്ഷൻ അമിത്ഷാ. സിപിഎം ഭരണത്തിന് കീഴിൽ 120 ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് കൊല്ലപ്പെട്ടതെന്ന് അമിത് ഷാ പറഞ്ഞു. ദില്ലിയിൽ സിപിഎം ആസ്ഥാനമായ എ കെ ജി ഭവനിലേക്ക് ബിജെപി നടത്തിയ ജനരക്ഷാ യാത്ര അമിത് ഷാ ഉദ്ഘാടനം ചെയ്തെങ്കിലും മാർച്ചിൽ പങ്കെടുക്കാതെ മടങ്ങി
ബലിധാനിയാകാൻ ബിജെപി പ്രവർത്തകർക്ക് ഭയമില്ലെന്ന് പറഞ്ഞ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ സിപിഎം പ്രവർത്തകർ ബി ജെ പി പ്രവർത്തകരെ ഭയം കൊണ്ട് തുണ്ടം തുണ്ടമാക്കിയാണ് കൊലപ്പെടുത്തുന്നതെന്നും വിമർശിച്ചു.മനുഷ്യാവകാശത്തിന്‍റെ ചാംപ്യൻമാരെന്ന് സ്വയം വിശേഷിപ്പിക്കുന്ന സിപിഎമ്മുകാർ ബിജെപി പ്രവർത്തകരെ തിരഞ്ഞ്പിടിച്ച് ആക്രമിച്ച് യഥാർത്ഥ മുഖം തുറന്നുകാട്ടുകയാണെന്നും അമിത് ഷാ പറഞ്ഞു.
കൊണാട്ട് പ്ലേസിൽ നിന്ന് തുടങ്ങിയ എ കെ ജി ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്തെങ്കിലും പളയാത്രയിൽ പങ്കെടുക്കാതെ അമിത് ഷാ മടങ്ങി.
പ്രതിഷേധ മാർച്ചിൽ ആയിരത്തോളം ബിജെപി പ്രവർത്തകർ പങ്കെടുത്തു. കുമ്മനം രാജശേഖരന്‍റെ പദയാത്ര അവസാനിക്കുന്ന ഈ മാസം 17 വരെ ദില്ലി ബിജെപി ഘടകത്തിന്റെ നേതൃത്വത്തിലുള്ള എകെജി ഭവൻ മാർച്ച് തുടരും
നാളെ ദില്ലിയിലെ ബിജെപി ആസ്ഥാനത്തേക്ക് സിപിഎം ദില്ലി ഘടകം നടത്തുന്ന പ്രതിഷേധ മാർച്ച് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam