റെയിസിങ്ങ് ട്രംപ്: ട്രംപുമായുള്ള വിവാഹ ജീവിതം അവസാനിക്കാനുള്ള കാരണം തുറന്ന് എഴുതി ഇവാന

By web DeskFirst Published Oct 8, 2017, 12:55 PM IST
Highlights

ന്യൂയോര്‍ക്ക്: ‍ഡൊണാള്‍ഡ് ട്രംപിന്‍റെ മുന്‍ ഭാര്യ ഇവാന ട്രംപ് രചിച്ച 'റെയ്സിങ്ങ് ട്രംപ് ' പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ  ശ്രദ്ധ നേടുന്നു. ട്രംപും ഇവാനയും തമ്മിലുള്ള വ്യക്തി ജീവതത്തെ കുറിച്ചുള്ള പരാമര്‍ശങ്ങളാണ് പുസ്തകത്തിന് ശ്രദ്ധ നേടി കൊടുക്കുന്നത്. ട്രംപും ഇവാനയും തമ്മില്‍ പിരിയാന്‍ ഉള്ള കാരണം പുസ്തകത്തില്‍ ഇവര്‍ വ്യക്തമാക്കുന്നുണ്ട്. 1977 ലാണ് ഇവാന ട്രംപിനെ വിവാഹം ചെയ്യുന്നത്. നീണ്ട 15 വര്‍ഷങ്ങള്‍ക്ക് ശേഷം 1992 ല്‍ ഇവരുടെ വിവാഹ ജീവിതം അവസാനിച്ചു. തന്‍റെ വിവാഹ ജീവിതം അവസാനിക്കാന്‍ പോവുകയാണെന്ന് 1989  ഡിസംബര്‍ മാസത്തിലെ ഒരു ദിവസം തനിക്ക് മനസിലായെന്നാണ് ഇവാന പുസ്തകത്തില്‍ പറയുന്നത്.   

മാര്‍ല എന്ന യുവതി തന്നെ സമീപിച്ച് ട്രംപിനെ സ്നേഹിക്കുന്നതായി വ്യക്തമാക്കുകയും  തുടര്‍ന്ന്   നിങ്ങള്‍ അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. ഞെട്ടിപ്പോയ താന്‍ എന്‍റെ ഭര്‍ത്താവിനെ സ്നേഹിക്കുന്നു എന്നും യുവതിയോട് ഇറങ്ങിപോവാന്‍ ആവശ്യപെടുകയും ചെയ്തു എന്ന് പുസ്തകത്തില്‍ പറയുന്നുണ്ട്. 

90 ല്‍ ഇറങ്ങിയ  ന്യൂയോര്‍ക്ക് പോസ്റ്റിന്‍റെ ഒന്നാം പേജിലെ വാര്‍ത്ത ട്രംപും മാര്‍ലയും തമ്മിലുള്ള ബന്ധത്തെ കുറിച്ചായിരുന്നു. 'ദ ബെസ്റ്റ് സെക്സ് ഐ എവര്‍ ഹാഡ് 'എന്ന തലക്കെട്ടില്‍ ട്രംപിന്‍റെ ചിത്രം സഹിതമാണ് വാര്‍ത്ത വന്നത്. പിന്നീട് ഇവാനയില്‍ നിന്ന് വിവാഹ മോചനം നേടിയ ട്രംപ് 1993 ല്‍  മാര്‍ലയെ വിവാഹം ചെയ്തു. 

ഭര്‍ത്താവില്‍ നിന്നും അപ്രതീക്ഷിതമായി വിവാഹമോചനം നേടേണ്ടി വന്നത് തങ്ങളുടെ മക്കളെ വളരെ മോശമായി ബാധിച്ചിരുന്നെന്ന് ഇവാന പറയുന്നു. ‍‍ഡൊണാള്‍ഡ് ജൂനിയര്‍, ഇവാങ്ക, എറിക്ക് എന്നിവരാണ് ഇവരുടെ മക്കള്‍. തങ്ങള്‍ വിവാഹ മോചനം നേടിയതിന് ശേഷം ഇളയ മകനായ ‍ഡൊണാള്‍ഡ് ജൂനിയര്‍ ഒരു വര്‍ഷത്തോളം ട്രംപിനോട് മിണ്ടിയിരുന്നില്ല. 

വിവാഹ മോചനം നേടിയ ശേഷം തന്‍റെ പേര് പരാമര്‍ശിക്കാതെ ഒരു ടി. വി പരിപാടിയും കടന്ന് പോയിരുന്നില്ല. എന്നാല്‍ തങ്ങള്‍ ഇപ്പോള്‍ നല്ല ബന്ധത്തിലാണെന്നും ആഴ്ചയില്‍ ഒരിക്കല്‍ സംസാരിക്കാറുണ്ടെന്നും ഇവാന പറയുന്നു.സെച്ച് റിപ്പബ്ളിക്കിന്‍റെ അംബാസിഡര്‍ സ്ഥാനത്തേക്ക് ക്ഷണം ലഭിച്ചിരുന്നു എങ്കിലും താന്‍ വേണ്ടെന്ന് വെക്കകയായിരുന്നു കാരണം തനിക്ക് ഇപ്പോള്‍ നല്ല ജീവിതമാണുള്ളത് എന്നാണ് ഇവാന പറയുന്നത്.  

എന്നാല്‍ വൈറ്റ് ഹൗസ് ഇതിനോട് പ്രതികരിച്ചിട്ടില്ല. മകള്‍ ഇവാങ്കയെ കുറിച്ചും ബുക്കില്‍ ഇവാന എഴുതിയിട്ടുണ്ട്. വൈറ്റ് ഹൗസിലെ ആദ്യ വനിത  പ്രസിഡന്‍റ് പട്ടത്തേകാളും  തന്നെ സന്തോഷിപ്പിക്കുന്നത്   ആദ്യ വനിതാ പ്രസിഡന്‍റിന്‍റെ അമ്മയാകുന്നത് ആണെന്ന് ഇവാന പറയുന്നു.

click me!