മുസഫര്‍നഗര്‍ ട്രെയിന്‍ അപകടം; മരണം 23 ആയി

By Web DeskFirst Published Aug 20, 2017, 8:22 AM IST
Highlights

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ റെയിൽവേ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഇരുപത്തി മൂന്നായി. പുരിയിൽ നിന്ന് ഹരിദ്വാറിലേക്ക് പോയ ഉത്കൽ എക്സ്പ്രസ് മുസഫര്‍നഗറിൽ  പാളം തെറ്റിമറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ 75 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരിൽ രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അട്ടിമറിസാധ്യതപരിശോധിക്കുകയാണ് എന്ന് ഉത്തർപ്രദേശ് ഡിജിപി സുൽഖാൻ സിംഗ് അറിയിച്ചു. സംഭവത്തിൽ റെയിൽവേയും അന്വേഷണം പ്രഖ്യാപിച്ചു.  മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രസർക്കാർ 3 ലക്ഷം രൂപയും സംസ്ഥാനസർക്കാർ രണ്ട് ലക്ഷം രൂപയും അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. പാതയിലൂടുള്ള ഗതാഗതപുനസ്ഥാപിക്കുവാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണെന്ന് റെയിൽവേ അറിയിച്ചു.. സംഭവത്തിൽ പ്രധാനമന്ത്രി അതീവദു:ഖം രേഖപ്പെടുത്ത

രാത്രി 9 മണിക്ക് ഹരിദ്വാറിൽ എത്തേണ്ടിയിരുന്ന കലിംഗ മുദ്ഗൽ എക്സ്പ്രസ്സാണ് ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിനടുത്ത് കാട്ടുവാലിയയിൽ വൈകീട്ട് ആറുമണിയോടെ പാളം തെറ്റിമറിഞ്ഞത്. പത്ത് ബോഗികൾ പാളത്തിൽ നിന്ന് തെറിച്ചുപോയി. ഒരു ബോഗി മറ്റൊരു ബോഗിയുടെ മുകളിലേക്ക് മറിഞ്ഞു. പാളത്തിൽ നിന്ന് തെറിച്ചുപോയ ബോഗികളിൽ ചിലത് സമീപത്തുള്ള വീടുകളിലേക്കും ഇടിച്ചുകയറി. പുരിയിൽ നിന്ന് ഹരിദ്വാറിലേക്ക് പോവുകയായിരുന്ന തീര്‍ത്ഥാടകരാണ് അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും. അപകടം നടന്ന് ഏറെ വൈകിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിക്കാനായത്. തകര്‍ന്ന ബോഗികളിൽ നിന്ന് പലരെയും പുറത്തെടുക്കാൻ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ബോഗികളുടെ ഭാഗങ്ങൾ മുറിച്ചുമാറ്റേണ്ടിവന്നു. ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും അഗ്നിശമന സേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തിന് പിന്നിൽ അട്ടിമറി സാധ്യതയും തള്ളിക്കളയുന്നില്ല. തീവ്രവാദ വിരുദ്ധസേനയും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.

അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരുന്ന പാളത്തിലൂടെ ട്രെയിൻ വന്നതെന്ന് പ്രദേശവാസികൾ പറയുന്നു. കേന്ദ്ര റെയിൽവെ മന്ത്രി സുരേഷ് പ്രഭു അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളിൽ ഉത്തര്‍പ്രദേശിൽ കാൻപ്പൂരിലടക്കം ട്രെയിനപടകങ്ങളാണ് ഉണ്ടായത്. നവംബറിൽ കാൻപ്പൂരിലുണ്ടായ അപകടത്തിൽ 150 ലധികം പേര്‍ക്കാണ് ജീവൻ നഷ്ടമായത്. പിന്നീടും നിരവധി അപകടങ്ങൾ ഉണ്ടായി. റെയിൽസുരക്ഷയുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത ഇല്ലാത്തതുതന്നെയാണ് ഇത്തരം അപകടങ്ങൾ ആവര്‍ത്തിക്കാൻ കാരണം.

മുസഫര്‍നഗര്‍ ട്രെയിന്‍ അപകടം; മരണം 23 ആയി

click me!