ഒരാള്‍ എങ്കിലും മരിച്ചിരിക്കണം; തൂത്തുക്കുടി വെടിവയ്പിന് മുന്‍പ് പൊലീസുകാരന്റെ നിര്‍ദേശം

Web Desk |  
Published : May 23, 2018, 12:14 PM ISTUpdated : Oct 02, 2018, 06:34 AM IST
ഒരാള്‍ എങ്കിലും മരിച്ചിരിക്കണം; തൂത്തുക്കുടി വെടിവയ്പിന് മുന്‍പ് പൊലീസുകാരന്റെ നിര്‍ദേശം

Synopsis

പൊലീസ് വാനിന് മുകളിൽ നിന്ന് സമരക്കാർക്ക് നേരെ വെടിവയ്ക്കുന്ന ദൃശ്യങ്ങൾ  പുറത്തുവന്നിരുന്നു

തൂത്തുക്കുടി: തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പ് ആസൂത്രിതമാണെന്ന ആരോപണം ഉയരുന്നതിനിടെ വെടിവയ്പില്‍ ഒരാള്‍ എങ്കിലും കൊല്ലപ്പെടണമെന്ന നിര്‍ദേശം നല്‍കിയതിന് തെളിവുകള്‍ പുറത്ത് വന്നു. എഎന്‍ഐ പുറത്ത് വിട്ട വീഡിയോയിലാണ് ഒരാള്‍ എങ്കിലും കൊല്ലപ്പെടണമെന്ന്  വെടിവയ്പിന് മുന്‍പ് നിര്‍ദേശം നല്‍കുന്നതിന്റെ ശബ്ദം ഉള്ളത്. ഇതിന് പിന്നാലെയാണ് പൊലീസുകാരന്‍ വെടിവയ്ക്കുന്നത്.

പൊലീസ് വാനിന് മുകളിൽ നിന്ന് സമരക്കാർക്ക് നേരെ വെടിവയ്ക്കുന്ന ദൃശ്യങ്ങൾ  നേരത്തെ പുറത്തുവന്നിരുന്നു.സ്റ്റെർലൈറ്റ് പ്ലാന്റിനെതിരായ പ്രതിഷേധസമരം നൂറ് ദിവസം പിന്നിട്ടതോടെയാണ്  അക്രമാസക്തമായത്. പ്രതിഷേധക്കാരുടെ അക്രമങ്ങൾ പരിധി വിട്ടതോടെയാണ് തങ്ങൾ വെടിവച്ചതെന്നാണ് പോലീസ് പറയുന്നത്.  പോലീസ് കമാൻഡോകള്‍ ആളുകളെ തിരഞ്ഞെുപിടിച്ചു വെടിവെയ്ക്കുകയായിരുന്നുവെന്ന ആരോപണം ശക്തമാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാക് പ്രധാനമന്ത്രി കൊല്ലപ്പെടുമായിരുന്നു'; താൻ ഇടപെട്ടാണ് ഇന്ത്യാ - പാക് യുദ്ധം തടഞ്ഞതെന്ന് ആവർത്തിച്ച് ഡോണൾഡ് ട്രംപ്
ഡാറ്റ ചോര്‍ച്ചയിൽ ഗുരുതര ആരോപണം; 'ജീവനക്കാരുടെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫീസ് സ്പാര്‍ക്കിന് കത്ത് നൽകി', രേഖ പുറത്തുവിട്ട് ചെന്നിത്തല