അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനായി ശ്രമം തുടരുന്നു: കുമ്മനം

Published : Jan 31, 2018, 01:24 PM ISTUpdated : Oct 04, 2018, 05:00 PM IST
അറ്റ്‌ലസ്  രാമചന്ദ്രന്റെ മോചനത്തിനായി ശ്രമം തുടരുന്നു: കുമ്മനം

Synopsis

തിരുവനന്തപുരം: വിദേശത്ത് ജയിലിൽ തുടരുന്ന വ്യവസായി അറ്റ്‌ലസ്  രാമചന്ദ്രന്റെ മോചനത്തിനായുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.

അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന പതിനൊന്നോളം കേസുകളിൽ ഭൂരിപക്ഷവും ഇതിനോടകം ഒത്തുതീർപ്പാക്കിയിട്ടുണ്ട്. രണ്ടോ മൂന്നോ പേരുമായി മാത്രമാണ് ഇനി ധാരണയിലെത്താനുള്ളത്. അവരും കൂടി സഹകരിച്ചാൽ അദ്ദേഹത്തിന് ജയിലിൽ നിന്ന് പുറത്തിറങ്ങാമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. 

വിഷയത്തിൽ ഇടപെടാൻ ആരും തയ്യാറാവാതെ വന്നതോടെയാണ് താൻ ഇൗ വിഷയത്തിൽ ഇടപെട്ടതെന്നും സഹായം തേടി അറ്റ്ലസ് രാമചന്ദ്രന്റെ ഭാര്യ തനിക്ക് കത്ത് തന്നിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ മോചനത്തിന് തടസ്സം നിന്നതാരൊക്കെയാണെന്ന് അറ്റ്ലസ് രാമചന്ദ്രൻ ജയിൽ മോചിതനായ ശേഷം വെളിപ്പെടുത്തും, അദ്ദേഹത്തിന്റെ കുടുംബത്തിനും ചില കാര്യങ്ങൾ വെളിപ്പെടുത്താനുണ്ട് - കുമ്മനം രാജശേഖരൻ പറയുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊതുയിടങ്ങളിൽ വച്ച് അമ്മ പുക വലിച്ചതിനെ എതിർത്ത് മകൾ, തർക്കം പതിവ്; പാകിസ്ഥാനിൽ 16 കാരിയെ കൊലപ്പെടുത്തി അമ്മ
കലണ്ടർ പുറത്തിറക്കി ലോക്ഭവൻ, ദേശീയ സംസ്ഥാന നേതാക്കൾക്ക് ഒപ്പം സവർക്കറുടെ ചിത്രവും