എടിഎം ബോംബ് വച്ച് തകർക്കാൻ ശ്രമം കൂട്ടുപ്രതി പൊലീസ് പിടിയിൽ

Published : Oct 28, 2016, 06:21 PM ISTUpdated : Oct 05, 2018, 03:15 AM IST
എടിഎം ബോംബ് വച്ച് തകർക്കാൻ ശ്രമം കൂട്ടുപ്രതി പൊലീസ് പിടിയിൽ

Synopsis

കൊച്ചി: ആലുവ ദേശത്ത് എസ്ബിടി എടിഎം ബോംബ് വച്ച് തകർക്കാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മാണിക്യമംഗലം സ്വദേശി തോമസ് മാത്യുവിനെയാണ് നെടുന്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ജൂൺ 26നായിരുന്നു കേസിനാസ്പദമായ സംഭവം. ആലവയക്കടുത്ത് ദേശം കുന്നുംപുറത്തെ എസ്ബിടിയുടെ എടിഎം കൗണ്ടർ ബോംബ് വച്ച് തകർക്കാൻ ശ്രമിച്ചത്.  എന്നാൽ, സമീപത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം ഉടനെത്തിയതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. പിന്നീട്,മറ്റൊരു കേസിൽ ഒന്നാം പ്രതി കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് എ ടി എം തകർക്കാൻ ശ്രമിച്ചതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വരുന്നത്.

കൃഷ്ണദാസ് നൽകിയ വിവരമനുസരിച്ച് പിന്നീട് നെടുന്പാശ്ശേരിയിൽ നിന്ന് തോമസ് മാത്യുവിനെയും അറസ്റ്റ് ചെയ്തു.ബൈക്കും മറ്റ് ആയുധങ്ങൾ പൊളിച്ച് പുഴയിൽ തള്ളിയെന്നാണ് പ്രതികൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.പക്ഷേ, മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ ഇവ കണ്ടെത്താൻ പൊലീസിനായില്ല.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആംബുലൻസ് സൗകര്യം നൽകിയില്ലെന്ന് ആരോപണം; ജാർഖണ്ഡിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ ചുമന്ന് കുടുംബം
ഉത്ര കൊലക്കേസിന് സമാനം, മക്കൾ അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു, കൃത്യം ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ