എടിഎം കാര്‍ഡും പാസ്ബുക്കും കൈയ്യിലുണ്ട്; പണം പോയത് അറിയുന്നത് മെസേജ് വരുമ്പോള്‍ മാത്രം

By Web DeskFirst Published Jan 15, 2018, 5:41 PM IST
Highlights

ബാങ്ക് അക്കൗണ്ടിൽ നിന്ന് അക്കൗണ്ട് ഉടമ അറിയാതെ പണം പിൻവലിച്ചതായി പരാതി. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിനി അഞ്ജുവിന്‍റെ അക്കൗണ്ടിൽ നിന്നാണ് ഒൻപതിനായിരത്തിലധികം രൂപ നഷ്ടപ്പെട്ടത്.

കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ  നഴ്സായി ജോലി നോക്കുന്ന കുരാച്ചുണ്ട് സ്വദേശി അഞ്ജുവിന്‍റെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്. പറയഞ്ചേരിയിലെ എസ്.ബിഐ ശാഖയിലെ അക്കൗണ്ടിൽ നിന്ന് 11ന് രാത്രി 9300 രൂപ എ.ടി.എം കാർഡ് ഉപയോഗിച്ച് പിൻവലിച്ചതായി മെസേജ് വരുകയായിരുന്നു. തുടർന്ന് അക്കൗണ്ട് പരിശോധിച്ച് പണം നഷ്ടമായെന്ന് സ്ഥിരീകരിച്ചു. എ.ടി.എം കാർഡും പാസ് ബുക്കും കൈവശം ഉള്ളപ്പോഴാണ് കോയമ്പത്തൂരിൽ നിന്നും പണം പിൻവലിച്ചതായി മെസേജ് വന്നത്. അടുത്ത ദിവസം തന്നെ ഇതു സംബന്ധിച്ച്  ബാങ്കിലും പൊലീസിലും പരാതി നൽകി.  ഫോൺ കോളോ മെസേജോ പണം നഷ്ടപെടുന്നതിന് മുൻപ് ലഭിച്ചില്ലെന്ന് അഞ്ജു പറഞ്ഞു.

പരിശോധിച്ചശേഷം പണം തിരികെ നൽകാമെന്ന് ബാങ്ക് അധികൃതർ അറിയിച്ചിട്ടുണ്ട്. അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് സഹിതം ബാങ്കിങ് ഓംബുഡ്സ്മാന് പരാതി നൽകാനൊരുങ്ങുകയാണ് അഞ്ജു.

click me!