
തിരുവനന്തപുരം: എടിഎം തട്ടിപ്പു കേസിലെ പ്രതി മരിയന്‍ ഗബ്രിയലിനെ തെളിവെടുക്കാനായി ഇന്നു മുംബൈയിലേക്കു കൊണ്ടുപോകും. റൊമേനിയന്‍ സംഘം മുംബൈയില്‍ നിന്നും പണം പിന്‍വലിക്കുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
മരിയന്‍ ഗബ്രിയിലും കൂട്ടാളികളും താമസിച്ച ഹോട്ടല്‍, പണം പിവലിച്ച എടിഎം എന്നിവടങ്ങളില്‍ കൊണ്ടുപോയിതെളിവെടുക്കാനാണു മുംബൈയിലേക്ക് കൊണ്ടുപോകുന്നത്. ഈ മാസം 22വരെയാണു ഗബ്രിയേലിന്റെ കസ്റ്റഡി കാലാവധി. മുംബൈയിലെ തെളിവെടുപ്പ് പൂത്തിയായാല്‍ ഗബ്രിയിലിനെ കോടതിയില്‍ ഹാജരാക്കും.
തിരുവനന്തപുരത്തെ എടിഎം കൗണ്ടര്‍, ഹോട്ടലുകളില്‍ എന്നിവടങ്ങളില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. കസ്റ്റഡയിലുള്ള ഗബ്രിയലാണ് ഇപ്പോള്‍ പൊലീസിന്റെ വലിയ തലവേദന. കേരളത്തിലെ ആഹാരമൊന്നും ഗബ്രിയലിനെ അത്ര പിടിത്തമില്ല. ആഹാരം ദഹിക്കാതെ വന്ന് എന്തെങ്കിലും അസുഖം പിടിച്ചാലുള്ള തലവേദയും പൊലീസിനെ അലട്ടുന്നുണ്ട്.
ബ്രഡും, പഴവുമൊക്കെയാണു പൊലീസ് കസ്റ്റഡയിലെ ആഹാരം. ഉറക്കത്തിനോ ഉണരുന്നതിനോ പ്രത്യേക സമയവുമില്ല.
അതേ സമയം റൊമേനിയക്കാര്‍ മുംബൈയില്‍ നിന്നും പണം പിന്‍വലിക്കുന്നകതിന്റെ കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു. മുംബൈ പൊലീസാണ് ബാങ്കിന്റെ സിസിടിവി പരിശോധിച്ച് ദൃശ്യങ്ങള്‍ ശേഖരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam