തലസ്ഥാനത്ത് വീണ്ടും എടിഎം കവര്‍ച്ചാ ശ്രമം

Web Desk |  
Published : Jun 04, 2017, 08:04 PM ISTUpdated : Oct 04, 2018, 07:42 PM IST
തലസ്ഥാനത്ത് വീണ്ടും എടിഎം കവര്‍ച്ചാ ശ്രമം

Synopsis

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും എടിഎം കവര്‍ച്ചാശ്രമം. കഴക്കൂട്ടത്തെ എ ടി എം കവര്‍ച്ചയുടെ ഞെട്ടല്‍മാറും മുമ്പാണ് കോവളം ഉപാസന ജംഗഷനിലെ എടിഎമ്മും മോഷ്ടാക്കള്‍ ലക്ഷ്യമിട്ടത്. എടിഎമ്മിന്റെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ട പൊലീസാണ് മോഷണ ശ്രമം തിരിച്ചറിഞ്ഞത്. സി സി ടി വി ക്യാമറയിലൂടെ, എസ് ബി ഐ സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥര്‍ സംശയാസ്പദ സാഹചര്യത്തില്‍ ആളെ കണ്ടതും മോഷണം ശ്രമം തടയാന്‍ കാരണമായി. ഉടന്‍തന്നെ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചത് തിരിച്ചറിഞ്ഞ മോഷ്ടാക്കള്‍ ഉടന്‍ സ്ഥലം കാലിയാക്കി. എ ടി എം കൗണ്ടറിനുളളിലെ ഇന്‍വെര്‍ട്ടറും ബാറ്ററിയും മോഷ്ടിക്കാനും ശ്രമം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളെ പിന്തുടര്‍ന്നും അന്വേഷണം പുരോഗമിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ടിപി വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ; ഒന്നാം പ്രതി എം സി അനൂപിന് അനുവദിച്ചത് 20 ദിവസം; സ്വാഭാവികമെന്ന് ജയിൽ അധികൃതർ
ജനകീയ പ്രക്ഷോഭത്തിൽ ഇറാനിൽ കൊല്ലപ്പെട്ടത് 538 പേർ; അമേരിക്കയെയും ഇസ്രയേലിനെയും ആക്രമിക്കുമെന്ന് ഇറാൻ ഭരണകൂടത്തിൻ്റെ മുന്നറിയിപ്പ്