സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹ‍ർജിയിൽ ഇന്ന് വിധി. സന്ദേശം അയച്ചത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്നാണ് ഹ‍ർജിക്കാരുടെ വാദം. വ്യക്തിഗത വിവരങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയതിൽ ഇന്ന് നിർണായക ദിനം. സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹ‍ർജിയിൽ ഇന്ന് വിധി വരും. സന്ദേശം അയച്ചത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്നാണ് ഹ‍ർജിക്കാരുടെ വാദം. വ്യക്തിഗത വിവരങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു.

സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ സ്പാർക്കിൽ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയതിൽ സ്വകാര്യത ലംഘനം ചൂണ്ടികാട്ടിയുള്ള ഹർജിയിലാണ് ഹൈക്കോടതി വിധി പറയുക. ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ആണ് വിധി പറയുന്നത്. ജീവനക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് ക്ഷാമബത്ത അടക്കം നൽകിയത് ചൂണ്ടികാട്ടി മെസേജുകൾ അയക്കുന്നുവെന്നും ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നുമായിരുന്നു ഹ‍ർജിക്കാരുടെ വാദം. എന്നാൽ, തെരഞ്ഞെടുപ്പ് സന്ദേശങ്ങൾ ഒന്നും അയച്ചില്ലെന്നും ജിവനക്കാർക്ക് അയച്ചത് ഭരണ നിർവ്വഹണത്തിന്‍റെ ഭാഗമായ സന്ദേശങ്ങൾ മാത്രമാണെന്നുമാണ് സർക്കാറിന്‍റെ മറുപടി.

ആരുടെ വ്യക്തിഗത വിവരങ്ങളും മുഖ്യമന്ത്രി സൂക്ഷിച്ചിട്ടില്ലെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റ് ജീവനക്കാരൻ അനിൽകുമാർ അടക്കമുള്ളവരാണ് അനുമതിയില്ലാതെ വിവരങ്ങൾ ചോർത്തിയതിൽ ഹൈക്കോടതിയെ സമീപിച്ചത്. വയനാട്ടിലെ ദുരിതബധിതർക്ക് വീട് വെക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അയച്ചവർക്ക് നന്ദി സന്ദേശമയക്കാൻ അനുമതി തേടിയുള്ള അപേക്ഷയിലും കോടതി വിധി പറയും.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming