കൊച്ചിയിൽ നടി ആക്രമണത്തിന് ഇരയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം

By Web DeskFirst Published Feb 16, 2018, 11:42 PM IST
Highlights

കൊച്ചി: നടിയെ ആക്രമിച്ച കേസിന് ഇന്ന് ഒരു വർഷം തികയുന്നു. 2017 ഫെബ്രുവരി പതിനേഴിനാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം. കേസിന്‍റെ വിചാരണ തുടങ്ങാനിരിക്കെ  നടിയും  കേസിലെ പ്രതിയായ ദിലീപും വ്യത്യസ്ത ആവശ്യങ്ങളുമായി ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്.

ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ചലച്ചിത്ര പ്രവർത്തകർ സംഘടിപ്പിച്ച കൂട്ടായ്മയിൽ മഞ്ജു വാര്യർ നടത്തിയ വെളിപ്പെടുത്തലാണ് നടിയെ ആക്രമിച്ച കേസിൽ വഴിതിരിവുണ്ടാക്കുന്നത്. ക്വട്ടേഷൻ സംഘം പണത്തിന് വേണ്ടി നടത്തിയ കുറ്റകൃത്യം എന്ന നിലയിൽ അവസാനിച്ചേക്കാമായിരുന്ന കേസ് ദിലീപിലേക്ക് എത്തിയത് ഇതിന് പിറകെയാണ്. ആദ്യ ഘട്ട അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച് കേസിൽ ,  അന്വേഷണം അവസാനിച്ചെന്ന  പ്രതീതിയുണ്ടാക്കി ഗൂഢാലോചനക്കാർക്കായി വലവിരിച്ചിരിക്കുകയായിരുന്നു പോലീസ്. ഒടുവിൽ ഓഗസ്റ്റ് 10ന് ദിലീപ് അറസ്റ്റിലായതോടെയാണ് നടിയെ ആക്രമിച്ച കേസിലെ  ക്വട്ടഷനും അതിന്  പിന്നിലുള്ള ഞെട്ടിക്കുന്ന കഥകളും  പുറം ലോകമറിഞ്ഞത്.

വിചാരണയ്ക്കായി സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള കേസിൽ പ്രതിയായ ദിലീപും ആക്രമിക്കപ്പെട്ട നടിയും ഹൈക്കോടതിയെ ഉടൻ സമീപിക്കുമെന്നാണറിയുന്നത്. കേസിൽ വനിതാ ജഡ്ജിയെ വിചാരണയ്ക്കായി അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് നടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും കോടതിയിൽ ഹര്‍ജി നൽകും. കുറ്റപത്ര പരിശഓധന പൂർത്തിയാക്കി സെഷൻസ് കോടതി കേസ് നമ്പർ നൽകിയാൽ ഉടൻ ഹർജികൾ നൽകും. കേസിലെ എട്ടാം പ്രതി ദീലീപും വിചാരണയ്ക്ക് മുൻപ് നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടക്കം വിട്ടുനിൽകണമെനാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. നേരത്തെ മജിസ്ട്രേറ്റ് കോടതി ഈ  ആവശ്യം തള്ളിയിരുന്നു.

click me!