നടിയെ ആക്രമിച്ച സംഭവം: മൊബൈല്‍ ഫോണിനായി നാവികസേനയും

Published : Feb 28, 2017, 06:22 AM ISTUpdated : Oct 05, 2018, 02:33 AM IST
നടിയെ ആക്രമിച്ച സംഭവം: മൊബൈല്‍ ഫോണിനായി നാവികസേനയും

Synopsis

രാവിലെ പതിനൊന്നുമണിയോടെയാണ് മുഖ്യപ്രതികളായ സുനില്‍ കുമാറിനേയും  വിജേഷിനേയും കൊച്ചി ഗോശ്രീ പാലത്തില്‍ കൊണ്ടുവന്നത്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഇവിടെനിന്ന് കായലിലേക്ക് എറിഞ്ഞി കളഞ്ഞെന്നായിരുന്നു മൊഴി. ഇവര്‍ കാട്ടിക്കൊടുത്ത കായല്‍ഭാഗത്ത് നാവിക സേന തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. 

മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് പ്രതികള്‍ മൊഴിമാറ്റുന്നതാണ് ആശയക്കുഴപ്പത്തിന് കാരണം. ഇതിനിടെ കസ്റ്റഡിയിലെടുത്ത മറ്റ് നാലു പ്രതികളെ  പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികള്‍ക്ക് നുണ പരിശോധന നടത്തുന്നതിനായി പൊലീസ് അടുത്ത ദിവസം തന്നെ കോടതിയെ സമീപിക്കും. എന്നാല്‍ പോളിഗ്രാഫ് അടക്കമുളളവ നടത്തണമെങ്കില്‍ പ്രതികളുടെ അനുവാദം കൂടി വേണം എന്നതാണ് തലവേദന. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍
ഉസ്മാൻ ഹാദിയുടെ മൃതദേഹം ധാക്കയിലെത്തിച്ചു, അന്ത്യാഞ്ജലിയർപ്പിക്കാൻ വൻ ജനാവലി; സംസ്‌കാരം നാളെ