ഗുണ്ടാപ്പിരിവ് നൽകിയില്ല; കൊച്ചിയിൽ സ്വകാര്യ ബസുകൾക്ക് നേരെ ആക്രമണം

Published : Mar 23, 2017, 07:59 PM ISTUpdated : Oct 05, 2018, 01:43 AM IST
ഗുണ്ടാപ്പിരിവ് നൽകിയില്ല; കൊച്ചിയിൽ സ്വകാര്യ ബസുകൾക്ക് നേരെ ആക്രമണം

Synopsis

കൊച്ചി: ഗുണ്ടാപ്പിരിവ് നൽകിയില്ലെന്നപേരിൽ  കൊച്ചിയിൽ സ്വകാര്യ ബസുകൾക്ക് നേരെആക്രമണം. കവണ പ്രയോഗത്തിൽ മൂന്ന് ബസിന്റെ ചില്ലുകൾ തകർന്നു.പളളരുത്തി സ്വദേശിയായ അക്രമിക്കെതിരെയാണ് പരാതി.

എറണാകുളം-കാക്കനാട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ഹിബ,അറഫാ,ദ്രോണാ ബസുകൾക്ക് നേരെയാണ് ആക്രമണം. കഴിഞ്ഞ ദിവസം രാത്രി പളളിമുക്ക്,അറ്റാലാൻറാ,കുഴിവേലി എന്നിവിടങ്ങളിൽവെച്ചാണ് ബസുകളുടെ ചില്ലുകൾ കവണപ്രയോഗിച്ച് തകർത്തത്. പളളുരുത്തി സ്വദേശി തമ്പി എന്നയാളാണ് ബസുകൾ ആക്രമിച്ചതെന്ന് ബസുടമകൾ കൊച്ചി സെന്‍ട്രൽ പോലീസിൽ പരാതി നൽകി. ബസ് സഞ്ചരിക്കുന്നതിന്റെ എതിർദിശയിൽ ഓട്ടോയിലെത്തിയാണ് കവണപ്രയോഗമെന്ന് ബസ് ജീവനക്കാർ പറയുന്നു.മറ്റ് ബസുകളുടെ കളക്ഷൻ കൂട്ടുന്നതിനാണ് ഈ ആക്രണം എന്നും അവർ പറയുന്നു

സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.ചില്ലുകൾ പൊട്ടിയതിനെത്തുടർന്ന് മൂന്ന് ബസുകളുടെയും രണ്ട് ദിവസത്തെ സർവ്വീസ് മുടങ്ങി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രാര്‍ത്ഥനകള്‍ വിഫലം, വേദനയായി സുഹാന്‍; കാണാതായ ആറ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി
ഞങ്ങൾ ചൈനക്കാരല്ല, ഇന്ത്യക്കാരാണ്, തെളിയിക്കാൻ എന്ത് സർട്ടിഫിക്കറ്റാണ് വേണ്ടത്; വംശീയ ആക്രമണത്തിന് ഇരയായ എംബിഎ വിദ്യാർഥി മരണത്തിന് കീഴടങ്ങി