
കൊല്ലം കരവാളൂരില്‍ വീടിനുള്ളല്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 13 കാരന്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതായി പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്..തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ കെ വത്സലയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.. അന്വേഷണം തുടങ്ങിയതായി അഞ്ചല്‍ പൊലീസ് അറിയിച്ചു
കൊല്ലം കരവാളൂരില്‍ ഇക്കഴിഞ്ഞ ശനിയാഴ്‌ച്ച രാത്രിയാണ് 13 കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടി ആത്മഹത്യ ചെയ്‌തതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കുട്ടിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടൊണ് പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് . പോസ്‌റ്റ്‌മോര്‍ട്ടം നിര്‍വഹിച്ച ഡോക്ടര്‍ കെ വത്സല ഇത് സംബന്ധിച്ച് പൊലീസിന് റിപ്പോര്‍ട്ട് കൈമാറി.
പോക്സൊ നിയമപ്രകാരം കേസ് രജിസ്ട്രർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പുനലൂർ ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അഞ്ചൽ സിഐ യ്ക്കാണ് അന്വേഷണ ചുമതല. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു ആൺകുട്ടി വീടിനുള്ളിൽ തൂങ്ങിമരിച്ചത്.. സഹോദരിയുടെ സ്കൂളിലെ ആഘോഷ പരിപാടിയ്ക്ക് കൊണ്ട് പോകാത്തതിന്റെ വിഷമത്താൽ ആത്മഹത്യ ചെയ്തതെന്നായിരുന്നു ആദ്യം കരുതിയിരുന്നത് മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ട് വരാന്‍ പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് നിരീക്ഷിച്ച് വരിയകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam