കുരിശ് പള്ളി ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

By Web DeskFirst Published Dec 26, 2016, 7:02 PM IST
Highlights

എറണാകുളം: കോതമംഗലം നെല്ലിക്കുഴി സെന്റ് സെബാസ്റ്റ്യന്‍ കുരിശ് പള്ളി ആക്രമിച്ച കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് പിന്നിലെ  കാരണം ഇപ്പോഴും വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അതേ സമയം, യഥാര്‍ഥ പ്രതികള്‍ ഇവരല്ലെന്ന നിലപാടിലാണ് പള്ളി അധികൃതര്‍.

നെല്ലിക്കുഴി സ്വേദശി എല്‍ദിന്‍ എല്‍ദേസ്, ആയക്കാട് സ്വദേശി  ബിനില്‍ ബേബി,  പുന്നേക്കാട് സ്വദേശി മനു മണി എന്നിവരെയാണ്  പൊലീസ് പിടികൂടിയത്. മദ്യപിച്ച് ലക്കുകെട്ട് ആക്രമിച്ചതാണെന്നും ഗൂഢാലോചന ഇല്ലെന്നുമാണ് പ്രതികള്‍ പൊലീസീന് നല്‍കിയ മൊഴി. എന്നാല്‍ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നലെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തുമെന്ന് കോതമംഗലം എസ് ഐ  ലൈജു മോന്‍ പറഞ്ഞു

പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പള്ളി വികാരി ഫാദര്‍ ജോര്‍ജി സ്‌റ്റേഷനിലെത്തി. യഥാര്‍ഥ പ്രതികള്‍ ഇവരല്ലെന്നാണ് പള്ളി അധികൃതരുടെ നിലപാട്. ആക്രമണത്തിന് പിന്നില്‍ ഗൂഢലോചന ഉണ്ടെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമന്നും ഫാദര്‍ ജോര്‍ജി പറഞ്ഞു.  യഥാര്‍ഥ പ്രതികളെ കണ്ടെത്തുന്നത് സമരം തുടരാനാണ് പള്ളി അധികൃതരുടേയും വിശ്വാസികളുടേയും തീരുമാനം.
 

click me!