കുവൈറ്റില്‍ മലയാളി നഴ്‍സിന് കുത്തേറ്റു

Published : Feb 21, 2017, 10:27 AM ISTUpdated : Oct 05, 2018, 12:51 AM IST
കുവൈറ്റില്‍ മലയാളി നഴ്‍സിന് കുത്തേറ്റു

Synopsis

കുവൈത്തിലെ അബ്ബാസിയയില്‍ മലയാളി നേഴ്‌സിനു നേരെ ആക്രമണം. ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു സംഭവം. ജഹ്‌റ ആശുപത്രിയിലെ നഴ്‌സായ കോട്ടയം കൊല്ലാട് സ്വദേശിനി ഗോപിക ബിജുവിനാണ് കുത്തേറ്റത്.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തിയ നേഴ്‌സ് വീട് തുറന്ന് അകത്തുകയറാന്‍ തുടങ്ങുന്നതിനിടെ ആക്രമിക്കപ്പെടുകയായിരുന്നു. മോഷണശ്രമമാണന്ന് നടന്നതെന്നറിയുന്നു. അക്രമിയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു യുവതിയ്ക്ക് പരിക്കേറ്റത്.

ഉടന്‍ തന്നെ ബില്‍ഡിംഗിന്റെ കാവല്‍ക്കാരനും അയല്‍വാസികളും ചേര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഗോപികയെ ഫര്‍വാനിയ  ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഉച്ചയോടെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഗോപികയുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്നാണ് അറിയുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുട്ടിയുടെ ജീവൻപോലും അപകടപ്പെടുത്തുന്ന ബുള്ളറ്റ് യാത്ര, നിയമങ്ങൾ കാറ്റിൽ പറത്തി യുവാവ്; ഹെല്‍മെറ്റും ധരിച്ചില്ല
കുപ്പികളുടെ കുറവ് സർക്കാരിനെ അറിയിച്ചില്ല, 'ജവാൻ' നിർമാണം തടസ്സപ്പെട്ടതിൽ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി; 'നിർമാണം ഉടൻ പുനരാരംഭിക്കും'