കൊച്ചിയിൽ ഗതാഗതം തടസ്സപ്പെടുത്തിയ യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെയുള്ള കേസിൽ പൊലീസ് തുടർനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കുട്ടി കുറ്റവാളികൾക്കും ഗതാഗത നിയമലംഘകർക്കും എതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെയുള്ള കേസിൽ പൊലീസ് തുടർനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസ് സ്വാഭാവികമാണ്. കേസ് എടുത്തതിൽ പരാതി അറിയിച്ചാൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടി കുറ്റവാളികൾക്ക് എതിരെ കർശന നടപടിയുണ്ടാകും. നിയമപഴുതു മറയാക്കി മനപൂർവ്വം കുറ്റകൃത്യം നടക്കുന്നു. അതിന് എതിരെ നടപടി എടുക്കും. കുട്ടികൾ വണ്ടി ഓടിച്ചാൽ കർശന നടപടിയുണ്ടാകും. മദ്യപിച്ചു വണ്ടി ഓടിച്ചാലും കർശന നടപടി സ്വീകരിക്കും. പൊലീസിൽ 30 ശതമാനം വനിത പ്രാധിനിധ്യം കൊണ്ട് വരുമെന്നും ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചു. മണിയാർ പദ്ധതി ലീസ് പിരീഡ് കഴിഞ്ഞുവെന്നും കാലാവധി കഴിഞ്ഞതിനാൽ തുടരുന്നത് നിയമവിരുദ്ധമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
അതേസമയം, കൊച്ചിയിൽ ഗതാഗതം സ്തംഭിപ്പിച്ച് യൂത്ത് ലീഗ് നടത്തിയ റാലിയെ ആഭ്യന്തര, വ്യവസായ മന്ത്രിമാർ ന്യായീകരിച്ചിരുന്നു. റൂട്ട് മാറ്റി ഗതാഗത കുരുക്കിന്റെ വ്യാപ്തി കുറച്ചത് അഭിനന്ദനാർഹമെന്നാണ് ചെന്നിത്തല പറഞ്ഞത്. പിന്നാലെ തന്നെ സംഭവത്തെ ന്യായീകരിച്ച് കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. റാലി മാറ്റാൻ തയ്യാറായ യൂത്ത് ലീഗ് നടപടി മാതൃകാപരമെന്ന് ആഭ്യന്തര മന്ത്രി ചെന്നിത്തല പ്രതികരിച്ചത്. കുറച്ച് സമയത്തേക്കല്ലേ ഗതാഗത തടസ്സം ഉണ്ടായുള്ളു എന്നും കലൂരിലായിരുന്നേൽ എന്താകും അവസ്ഥയെന്നുമായിരുന്നു ചെന്നിത്തലയുടെ ചോദ്യം. വലിയ തടസമാകില്ലായിരുന്നോ കേസെടുത്തത് കാര്യമാക്കേണ്ടതില്ലെന്ന് കുഞ്ഞാലിക്കുട്ടി റാലിയുടെ ഉദ്ദേശ ശുദ്ധിയാണ് പ്രധാനമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.
എറണാകുളം മറൈൻഡ്രൈവിൽ യൂത്ത് ലീഗ് സംസ്ഥാന സമ്മേളന ജാഥയ്ക്കിടെ അതിനിടെ ഗതാഗതം തടസ്സപ്പെടുത്തിയതിന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി തങ്ങൾ ഉൾപ്പടെയുള്ളവർക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായാണ് എറണാകുളം മറൈൻഡ്രൈവിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം നടന്നത്. സമാപന ദിനമായ ഇന്നലെയാണ് റോഡിലൂടെ വൻ ജാഥ നടത്തിയത്. ബോൾഗാട്ടി ജംഗ്ഷൻ മുതൽ മറൈൻഡ്രൈവ് വരെയായിരുന്നു ജാഥ. റോഡ് പൂർണ്ണമായും തടസ്സപ്പെടുത്തിയായിരുന്നു യാത്ര. ചോദ്യം ചെയ്തവർക്ക് നേരെ ആക്രമണം ഉണ്ടായി. ഗതാഗത കുരുക്കിൽ കിടന്നപ്പോൾ ഹോൺ മുഴക്കിയവർക്ക് നേരെ അസഭ്യവർഷവും നടന്നു. പിന്നാലെയാണ് പോലീസ് ഗതാഗതം തടസ്സപ്പെടുത്തിയതിന് കേസെടുക്കുന്നത്.














