നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സംഘടിത ആക്രമണം

Published : Oct 17, 2018, 02:35 PM ISTUpdated : Oct 17, 2018, 02:49 PM IST
നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സംഘടിത ആക്രമണം

Synopsis

 ഇന്ന് രാവിലെയോടെ വന്‍തോതില്‍ ഇവിടേക്ക് ആളുകളെത്തുകയും എല്ലാ വാഹനങ്ങളും തടയുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമസ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടാവുന്നത്.   

പത്തനംതിട്ട: ശബരിമലയിലെ വനിതാ പ്രവേശനത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ മറവില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകആക്രമണം. ഇന്ന് രാവിലെയോടെ വന്‍തോതില്‍ ഇവിടേക്ക് ആളുകളെത്തുകയും എല്ലാ വാഹനങ്ങളും തടയുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമസ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടാവുന്നത്. 

ഇന്ന് രാവിലെ മാതൃഭൂമി ന്യൂസിന്‍റെ ക്യാമറമാനെ ആക്രമിച്ചതിന് ശേഷം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് റിപ്പബ്ളിക് ടിവിയുടെ കാര്‍ അടിച്ചു തകര്‍ത്തത്. പിന്നീട് ബസില്‍ നിലയ്ക്കലില്‍ എത്തിയ ന്യൂസ് മിനുറ്റ് മാധ്യമപ്രവര്‍ത്തക സരിതാ ബാലനെതിരെയും ആക്രമണമുണ്ടായി. ആജ് തക്ക് റിപ്പോര്‍ട്ടറേയും ആള്‍ക്കൂട്ടം ആക്രമിച്ചതായാണ് വിവരം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രാവിലെ ഇവിടെ പൊലീസ് സന്നാഹം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് കൂടുതല്‍ ആളുകള്‍ ഇവിടേക്ക് എത്തിയതോടെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാക്കുകയായിരുന്നു. നിലവില്‍ നിലയ്ക്കലില്‍ നിന്നും രണ്ട് കിമീ മാറി ക്യാംപ് ചെയ്താണ് പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ പരിശോധിക്കുന്നത്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീൽ നടപടികൾ തുടങ്ങി, ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടി ചോദ്യം ചെയ്യും
ഒരു പോസ്റ്റൽ ബാലറ്റിൽ ആര്‍ക്കും വോട്ടില്ല, ബിജെപി എൽഡിഎഫിനോട് തോറ്റത് ഒരു വോട്ടിന്, പൂമംഗലം പഞ്ചായത്തിൽ സൂപ്പര്‍ ക്ലൈമാക്സ്