പൊലീസിനു നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം; എസ്ഐക്ക് ഉള്‍പ്പെടെ പരിക്ക്

Published : Jan 01, 2018, 10:56 PM ISTUpdated : Oct 04, 2018, 11:59 PM IST
പൊലീസിനു നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം; എസ്ഐക്ക് ഉള്‍പ്പെടെ പരിക്ക്

Synopsis

കോട്ടയം: മുണ്ടക്കയത്ത്  പോലീസിനു നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം,എസ്.ഐ.യും പോലീസുകാരനുമടക്കം മൂന്നുപേര്‍ക്ക് പരിക്ക്, വാറണ്ടു പ്രതിയായ ഒരാള്‍അറസറ്റിൽ. കൊലക്കേസ് പ്രതിയടക്കം മൂന്നുപേർ  ഒളിവില്‍.

പെരുവന്താനം എസ്.ഐ.യേയും സംഘത്തേയും അക്രമിച്ച കേസില്‍വെംബ്ലി , വടക്കേമല, തുണ്ടിയില്‍മേമുറി, അനന്തു  വാണ് പിടിയിലായത്.  ഞായറാഴ്ച രാത്രി വെംബ്ലിക്കു സമീപം വടക്കേമലയില്‍സ്ത്രികള്‍മാത്രം താമസിക്കുന്ന വീടിനു നേരെ അക്രമം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നു പൊലീസ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. രാത്രി 12.55 ഓടെ പാപ്പാനി വെളളചാട്ടത്തിനു സമീപം എത്തിയ പൊലീസ് വാഹനത്തിനു നേരെ നാലംഗ സംഘം കല്ലെറിയുകയായിരുന്നു.ഇതോടെ സംഘത്തെ പിടികൂടാനായി പൊലീസ് വാഹനത്തില്‍നിന്നും പുറത്തിറങ്ങിയതോടെ കുന്നിന്‍മുകളില്‍നിന്നും അക്രമി സംഘം കല്ലെറിയല്‍തുടര്‍ന്നു.കല്ലേറില്‍പരിക്കേറ്റ പൊലീസുകാര്‍നാലംഘസംഘവുമായി മല്‍പിടുത്തം നടത്തിയെങ്കിലും ഒരാളെ മാത്രമാണ് പിടികൂടാനായത്.

ഇതോടെ മൂവര്‍സംഘം ഓടി രക്ഷപെട്ടു. സംഘത്തിന്റെ അക്രമത്തില്‍പെരുവന്താനം എസ്.ഐ.പ്രശാന്ത് പി,നായര്‍(31), സിവില്‍പൊലീസ് ഓഫീസര്‍ജിമ്മി(40)എന്നിവരെ മുപ്പത്തിയഞ്ചാംമൈലിലെ സ്വകാര്യാശുപത്രിയിലും സമീപവാസി വടക്കേമല,ഓലിക്കല്‍പുരയിടത്തില്‍അസീസ്(48) നെ കാഞ്ഞിരപ്പളളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസ് ജീപ്പിന്റെ വയര്‍ലെസ് ഏരിയല്‍, ഡോര്‍എന്നിവ അക്രമി സംഘം നശിപ്പിച്ചു.എസ്.ഐ.യുടെയും മറ്രുപൊലീസുകാരുടെയും നയിം ബോര്‍ഡ് നശിപ്പിച്ചിട്ടുണ്ട്. അക്രമത്തില്‍പരിക്കേറ്റ അസീസിനെ പെരുവന്താനത്തു നിന്നും എ.എസ്.ഐ. ഒ.എച്.നൗഷാദ് എത്തിയാണ് ആശുപത്രിയില്‍കൊണ്ടുപോയത്.

വടക്കേമല മണിക്കുട്ടന്‍കൊലക്കേസ് പ്രതി ഓലിക്കല്‍പുരയിടത്തില്‍സുബിന്‍വാസു(25), ഓലിക്കല്‍പുരയിടത്തില്‍ഹരി(25)ഓലിക്കല്‍പുരയിടത്തില്‍വിനീത് എന്നിവരാണ് ഓടി രക്ഷപെട്ട പ്രതികള്‍.ഇവര്‍ക്കായി തെരച്ചില്‍ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. പിടിയിലായ അനന്തു രണ്ടുവാറണ്ടുകേസില്‍പ്രതിയാണന്നും മുമ്പ് കഞ്ചാവു സൂക്ഷിച്ചതിനെ തുടര്‍ന്നു രക്ഷകര്‍ത്താക്കള്‍തന്നെ പൊലീസിനെ പിടിച്ചേല്‍പ്പിച്ചിട്ടുളളയാളാണന്നും പൊലീസ് അറിയിച്ചു.ഇയാളെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സാമ്പത്തിക ഇടപാടുകൾ നടക്കുന്നതാണ്, മാന്യമായ പെരുമാറ്റം, അച്ചടക്കം, സത്യസന്ധത എംവിഡി മുഖമുദ്രയാകണം: കെബി ഗണേഷ് കുമാർ
50% വരെ വിലക്കുറവ്, 20 കിലോ അരി 25 രൂപ, വെളിച്ചെണ്ണ, ഉഴുന്ന്, കടല, വൻപയർ, തുവര പരിപ്പ്... വില കുറവ്, സപ്ലൈകോയിൽ വമ്പൻ ഓഫർ