ഇതരസംസ്ഥാന തൊഴിലാളി കഴുത്തറുത്ത് മരിച്ച നിലയില്‍

Published : Jan 01, 2018, 10:37 PM ISTUpdated : Oct 05, 2018, 03:16 AM IST
ഇതരസംസ്ഥാന തൊഴിലാളി കഴുത്തറുത്ത് മരിച്ച നിലയില്‍

Synopsis

കണ്ണൂർ: ഇരിക്കൂർ ബ്ലാത്തൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ  വീട്ടിനകത്ത് കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആസാം സ്വദേശി സോദേവ് റോയിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇരിക്കൂർ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നു വൈകുന്നേരത്തോടെയാണ് അസാം സ്വദേശിയായ സോദേവ് റോയിയെ വീട്ടിനുള്ളിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടത്. സോദേവ് റോയി ഉൾപ്പെടേ എട്ടു പേർ ചെങ്കല് പണിക്കു വേണ്ടിയാണ് ബ്ലാത്തൂരിൽ എത്തിയത്. ബ്ലാത്തൂർ ടൗണിനു സമീപം വീട് വാടകക്ക് എടുത്തു താമസിച്ച് വരികയായിരുന്നു ഇവർ.

രാവിലെ പണിക്കു പോകുമ്പോൾ സോദേവ് മുറിക്കുള്ളിൽ ഉണ്ടായിരുന്നുവെന്നും വൈകിട്ട് പണി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത് എന്നാണ് കൂടിയുള്ള തൊഴിലാളികൾ നൽകിയ മൊഴി.  

കഴുത്തറുത്ത് മൃതദേഹം തറയിൽ കിടത്തിയ നിലയിലായിരുന്നു. കൊലപാതകം തന്നെയെന്നാണ് പ്രാഥമിക നിഗമനം.ഇരിട്ടി ഡി വൈ എസ് പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ഇന്ക്വസ്റ്റ് നടത്തി. ഇരിക്കൂർ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഷ്ട്രപതി ഉത്തരവിട്ടു; കേരള ഹൈക്കോടതിയിലെ ഏഴ് ജസ്റ്റിസുമാരെ സ്ഥിരം ജഡ്‌ജിമാരായി നിയമിച്ചു
ഇറാൻ ബാലസ്റ്റിക് മിസൈലുകൾ നിറച്ചു, ആണവ ഉത്പാദനം കൂട്ടി, ലക്ഷ്യം സൈന്യത്തെ തകർക്കൽ; ആക്രമണത്തിന് കാരണം പറഞ്ഞ് യുഎസ് സൈനിക മേധാവി