ഗുണ്ടാസംഘത്തിന് ആളുമാറി; യുവാവിന്‍റെ കൈ തല്ലിയൊടിച്ചു

Published : Aug 31, 2016, 05:04 PM ISTUpdated : Oct 05, 2018, 12:01 AM IST
ഗുണ്ടാസംഘത്തിന് ആളുമാറി; യുവാവിന്‍റെ കൈ തല്ലിയൊടിച്ചു

Synopsis

കോട്ടയം:  ഗുണ്ടാ സംഘം ആളു മാറി  യുവാവിന്‍റെ  കൈ തല്ലിയൊടിച്ചു . മുണ്ടക്കയത്താണ് സംഭവം. ആയുര്‍വേദ തെറാപ്പിസ്റ്റായ തൊടുപുഴ പുത്തന്‍ വീട്ടിൽ അനീഷാണ് പത്തംഗ സംഘത്തിന്‍റെ ആക്രമണത്തിന് ഇരയായത് .

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സഹോദരിയുടെ വിവാഹം ക്ഷണിക്കാനാണ് സുഹൃത്തുക്കള്‍ക്കൊപ്പം അനീഷ് മുണ്ടക്കയത്ത് എത്തിയത് .ടൗണിന് സമീപത്തെ ഒരു ഹോട്ടലിലേയ്ക്ക് ഭക്ഷണം കഴിക്കാനായി പോകുന്നതിനിടെയായിരുന്നു ആക്രമണം .

തടസം പിടിച്ച സുഹൃത്തുക്കള്‍ക്കും മര്‍ദനമേറ്റു . ഏഴംഗ സംഘമാണ് അനീഷിന്‍റെ സുഹൃത്തുക്കളായ പാര്‍ഥ സാരഥി സോണി എന്നിവരെ മര്‍ദിച്ചത് . പരുക്കേറ്റ അനീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

ഇതറഞ്ഞ് അക്രമി സംഘം അവിടെയത്തി .ആളു മാറിയതാണെന്നും പൊലീസിൽ പരാതിപ്പെടരുതെന്നും ആവശ്യപ്പെട്ടു .നഷ്ടപരിഹാരവും വാഗ്ദാനം ചെയ്തു .മുണ്ടക്കയം പൊലീസ് അന്വേഷണം തുടങ്ങി . ജയ്പൂരിൽ ആയുര്‍വേദ തെറാപ്പിസ്റ്റാണ് അനീഷ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമേരിക്ക അടിച്ച അടി അവർ മറന്നുപോയെന്ന് ട്രംപിന്‍റെ കടുത്ത മുന്നറിയിപ്പ്; വളരെ മോശമായാണ് ഹൂതികൾ പെരുമാറുന്നതെന്ന് വിമർശനം
3 ലക്ഷം ജനനങ്ങളിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അപൂർവ്വത; രണ്ട് തലകളുമായി കുഞ്ഞ് ജനിച്ചു, ആരോഗ്യസ്ഥിതി നിരീക്ഷിച്ച് ഡോക്ടർമാർ