
ബംഗളൂരു: ഗോവധത്തെ കുറിച്ചുള്ള പരാമർശത്തിന്‍റെ പേരിൽ കർണാടക മുൻ മന്ത്രിയും എഴുത്തുകാരിയുമായ ലളിത നായ്കിന് വധഭീഷണി.. ഉടുപ്പി സ്വദേശിയായ സുനിൽ ശർമ്മ എന്നയാളാണ് ഭീഷണികത്ത് അയച്ചിരിക്കുന്നത്. ഇത്തരം ഭീഷണികളിൽ പേടിച്ച് പിന്നോട്ട്പോകില്ലെന്ന് ലളിത നായ്ക് എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഗുജറാത്തിലെ ഉനയിൽ ചത്ത പശുവിന്റെ തോലെടുത്ത ദളിതരെ ഒരു സംഘം ക്രൂരമായി മർദ്ദിച്ചതിനെതിരെ ചിക്കമംഗ്ലൂരിലെ ഒരു പരിപാടിക്കിടയിൽ കർണാടക മുൻ മന്ത്രിയും ഏഴുത്തുകാരിയുമായ ലളിത നായ്ക് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബംഗളുരുവിലെ വിലാസത്തിൽ ലളിത നായ്‍കിന് വധഭീഷണികത്ത് ലഭിച്ചത്.
ഗോവധത്തെ കുറിച്ചുള്ള താങ്കളുടെ നിരീക്ഷണങ്ങൾ ശരിയല്ലെന്നും പശുക്കളേക്കാൾ നിങ്ങളെ പോലുള്ളവരാണ് കൊല്ലപ്പെടേണ്ടതെന്നും ഡയറിയിൽ നിന്നും കീറിയെടുത്ത നാല് പേജുള്ള കത്തിൽ പറയുന്നു. ഉടുപ്പി സ്വദേശിയായ അനിൽ നായ്ക് എന്നയാളാണ് കത്തയച്ചിരിക്കുന്നത്.
ലളിത നായികിന്റെ പുരോഗമന നിലപാടുകൾക്കെതിരെ തീവ്രസംഘടകൾ നേരത്തെയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണമെന്ന് ലളിത നായ്ക് ഏഷ്യാനറ്റ് ന്യൂസിനോട് പറഞ്ഞു. കർണാടകത്തിൽ 1996ലെ ജെ.എച്ച് പട്ടേൽ മന്ത്രിസഭയിൽ സാംസ്കാരികമന്ത്രിയായിരുന്ന ലളിത നായ്ക്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam