പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് പെണ്‍കുട്ടിയെ വിവസ്ത്രയാക്കാന്‍ ശ്രമിച്ച് ബൈക്കിലെത്തിയ അക്രമിസംഘം

Published : Feb 17, 2018, 05:52 PM ISTUpdated : Oct 04, 2018, 05:19 PM IST
പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് പെണ്‍കുട്ടിയെ വിവസ്ത്രയാക്കാന്‍ ശ്രമിച്ച് ബൈക്കിലെത്തിയ അക്രമിസംഘം

Synopsis

കണ്ണൂര്‍: പട്ടാപ്പകല്‍ പെണ്‍കുട്ടിയെ ആക്രമിച്ച് വസ്ത്രം കീറി പീഡിപ്പിക്കാന്‍ ശ്രമം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്.  പരിയാരം മെഡിക്കല്‍ കോളേജിന് സമീപത്ത് വച്ചാണ് പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമം നടന്നത്.  ഇന്നലെ പകൽ രണ്ടിന് പരിയാരം മെഡിക്കൽ കോളജിനു പിറകു വശത്തെ കടന്നപ്പള്ളി പുത്തൂർകുന്ന് റോഡിലൂടെ ഡോർ ടു ഡോർ മാർക്കറ്റിങ്ങിനു പോകുന്നതിനിടയിലാണ് ഇരുപത് വയസ്സുള്ള പെൺകുട്ടിയെ ആക്രമിച്ചത്. 

ബൈക്കിലെത്തിയ സംഘം യുവതിയെ കടന്നു പിടിയ്ക്കാന്‍ ശ്രമിച്ചതോടെ യുവതി കുതറി മാറാന്‍ ശ്രമിച്ചു. അക്രമിസംഘം ശരീരത്തിൽ തൊടുന്നത് എതിർത്ത പെൺകുട്ടിയെ മർദിക്കുകയും വസ്ത്രം കീറുകയും ചെയ്തു. 

ബഹളം വച്ച് കുതറിയോടിയ പെൺകുട്ടി സമീപത്തെ വീട്ടിൽ കയറിയാണ് രക്ഷപ്പെട്ടത്. തുടർന്ന് നാട്ടുകാരും പരിയാരം പൊലീസും അക്രമിസംഘത്തെ കണ്ടെത്താൻ തിരച്ചിൽ നടത്തി. സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചും വാഹനത്തെക്കുറിച്ചുള്ള സൂചന വച്ചും പൊലീസ് ശക്തമായ അന്വേഷണം തുടങ്ങി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെരിന്തൽമണ്ണ ലീഗ് ഓഫീസ് ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയിൽ, നഗരത്തിൽ ഹര്‍ത്താൽ
ബംഗ്ലാദേശിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്