കൊല്ലത്ത് തീരത്തടിഞ്ഞ കപ്പല്‍ കടലിലിറക്കാനുള്ള ശ്രമം ഫലം കണ്ടില്ല

By Web DeskFirst Published Jul 19, 2016, 4:36 AM IST
Highlights

കനത്ത കാറ്റിലും തിരയിലും പെട്ട് കപ്പല്‍ തീരത്തടിഞ്ഞിട്ട് രണ്ടാഴ്ച പിന്നിട്ടു. ഇതുവരേയും കപ്പല്‍ തിരിച്ച് കടലിലിറക്കാനുള്ള ശ്രമം വിജയം കണ്ടിട്ടില്ല. പ്രക്ഷുബ്ധമായ കടലാണ് പ്രധാന തടസ്സം. കരയോടുചേര്‍ന്ന് കപ്പലിന്റെ വശത്തുകൂടി കടല്‍ത്തിര കയറിപ്പോകാന്‍ ചാല്‍ നിര്‍മിക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഇതിനായി വശങ്ങളില്‍ മണല്‍ചാക്ക് അടുക്കും. വേലിയേറ്റം ഉണ്ടാകുമ്പോള്‍ കപ്പല്‍ മണലില്‍ നിന്ന് ഉയരും. ഈ സമയം മൂന്ന് ടഗ്ഗുകള്‍ ഉപയോഗിച്ച് കപ്പല്‍ വലിച്ച് കടലിലിറക്കാനാണ് നീക്കം. കെഎംഎംഎല്ലിനെറെ ഡ്രഡ്ജറും ടോഗോ പമ്പും ഇതിനായി ഉപയോഗിക്കും. 

കപ്പലിലെ പ്രവര്‍ത്തിക്കാതിരുന്ന ജനറേറ്റര്‍ അറ്റകുറ്റപ്പണി തീര്‍ന്ന് പ്രവര്‍ത്തനയോഗ്യമായതും പ്രതീക്ഷ നല്‍കുന്നു. കപ്പല്‍ രണ്ടര മീറ്റര്‍ വരെ മണലില്‍ താഴ്ന്നു. കപ്പലിനടിയില്‍ ഉറച്ച നങ്കൂരം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വലിയ ഉയരത്തില്‍ തിരവന്ന് കപ്പലിലടിച്ച് ചിതറുന്നു. കനത്ത തിരയില്‍ തീരം ഇടിഞ്ഞു. പത്തോളം വീടുകളും തകര്‍ന്നിട്ടുണ്ട്. തീരത്തടിഞ്ഞ കപ്പലുകാണാന്‍ വന്‍ ജനക്കൂട്ടമാണ് കാക്കത്തോപ്പിലെത്തുന്നത്.

click me!