
തിരുവനന്തപുരം: ആറ്റിങ്ങല്‍ പൂവ്വമ്പാറ സ്വദേശി മനു കാര്‍ത്തികേയന്റെ(33) മരണം കൊലപാതകമെന്ന് തെളിഞ്ഞു. കടയ്ക്കാവൂരില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ക്യാന്‍സര്‍ രോഗിയായ വൃദ്ധയെ വെട്ടികൊലപ്പെടിയ കേസില്‍ അറസ്റ്റിലായ മണികണ്ഠനാണ്(30) മനുവിനെ കഴുത്തില്‍ കുത്തി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മുൻവൈരാഗ്യമാണു കാരണമായി പൊലീസ് ചൂണ്ടിക്കാട്ടിയത്. ബൈക്ക് ദേഹത്തേക്ക് മറിഞ്ഞുവീണതിനെത്തുടര്‍ന്നാണ് മനുവിന്റെ മരണമെന്നായിരുന്നു പ്രാഥമിക നിഗമനം.
മനുവിന്റെ കൊലപാതകം കഴിഞ്ഞു മൂന്നു ദിവസത്തിനുശേഷം രാത്രി വീട്ടിലെത്തിയ മണികണ്ഠന്‍ ശാരദയെന്ന വൃദ്ധയെ വെട്ടിക്കൊല്ലുകയായിരന്നു. മാനഭംഗശ്രമം എതിർത്തതാണു ഇതിന് കാരണമെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ആറിനാണു വീട്ടുമുറ്റത്തു മനു കൊല്ലപ്പെട്ടത്. രാത്രി ഒൻപതരയോടെ എത്തിയ മനു ബൈക്കിൽ നിന്ന് ഇറങ്ങുന്നതിനിടെ കഴുത്തിൽ കുത്തിയ ശേഷം മൂർച്ചയേറിയ കത്തി വലിച്ചൂരിയെടുത്തു മണികണ്ഠൻ ഓടിപ്പോയെന്നു പൊലീസ് പറഞ്ഞു. ബൈക്കിനടിയിൽ ചോരവാർന്ന നിലയിൽ കണ്ടെത്തിയ മനു അബോധാവസ്ഥയിലായിരുന്നതിനാൽ കൊലപാതകത്തിനു തെളിവുണ്ടായിരുന്നില്ല. മണികണ്ഠനൊപ്പം അശോകനും മനുവിനെ ആക്രമിക്കാൻ നേരത്തെ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു.
മനുവനിന്റെ കൊലപാതകത്തിലെ പ്രതിയെ പൊലീസ് തേടുന്നതിനിടെയാണ് ആലംങ്കോട് പീഡന ശ്രമത്തിനിടെ വൃദ്ധയെ വെട്ടികൊലപ്പെടുത്തിയ കേസില്‍ മണികണ്ഠനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് മനുവിന്റെ കൊലപതാകത്തിലെ ദുരൂഹത നീങ്ങിയത്.
കൊലപാതക ഗൂഡോചനക്ക് മണികണ്ടന്റെ സുഹൃത്തായ അശോകനെന്നയാളിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാഴ്ച മുൻപു മണികണ്ഠനും അശോകനും പൂവൻപാറയിൽ മദ്യപിക്കാനെത്തിയപ്പോൾ മനുവും സുഹൃത്ത് വിഷ്ണുവുമായുണ്ടായ തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പൊലീസ് കണ്ടെത്തൽ. മനുവും വിഷ്ണുവും ചേർന്ന് അന്നു മണികണ്ഠനെയും അശോകനെയും മർദിച്ചിരുന്നു. അതിന്റെ വൈരാഗ്യത്തിൽ പിറ്റേദിവസം തൊട്ടു മനുവിനെയും വിഷ്ണുവിനെയും ആക്രമിക്കാൻ കത്തിയുമായാണു മണികണ്ഠൻ നടന്നിരുന്നത്.
ഒരാഴ്ച ജോലിക്കു പോലും പോകാതെ മനുവിന്റെ വീടിനും പരിസരത്തും കാത്തിരുന്നു. ഒടുവിൽ മനു പുറത്തുപോകുന്നതു കണ്ടു. തിരിച്ചെത്തുമ്പോൾ ആക്രമിക്കാൻ തീരുമാനിച്ചു മനുവിന്റെ വീടിനു മുന്നിലെ ചെടിപ്പടർപ്പുകൾക്കു പിന്നിൽ ഒളിച്ചിരുന്നു.മദ്യപസംഘവുമായി ഉണ്ടായ അടിപിടിയിൽ അശോകൻ ഉൾപ്പെട്ട വിവരം ലഭിച്ചതിനെ തുടർന്ന് ഇയാളെ ചോദ്യം ചെയ്തതാണു കേസിൽ വഴിത്തിരിവായത്. ശാരദ കൊലക്കേസിൽ കസ്റ്റഡിയിലായിരുന്ന മണികണ്ഠനെക്കൂടി ചോദ്യംചെയ്തതോടെ കൊലപാതക വിവരങ്ങൾ വ്യക്തമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam