
മുസ്ലീംലീഗ് ആസ്ഥാനമായ കോഴിക്കോട്ടെ ലീഗ് ഹൗസില്‍ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി, കെപിസിസി അധ്യക്ഷന്‍ അടക്കം നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിച്ചു. ജനാസ നിസ്‌കാരത്തിന് ശേഷം കണ്ണൂരിലേക്ക് കൊണ്ടുപോയ ഭൗതികദേഹം നാളെ ഖബറടക്കും.
വൈകുന്നേരം അഞ്ചകാലോടെ ഇ അഹമ്മദിന്റെ ഭൗതിക ദേഹം ദില്ലിയില്‍ നിന്ന് കരിപ്പൂരിലെത്തിച്ചു. ഹജ്ജ് ഹൗസില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ മുസ്ലീംലീഗ് നേതാക്കളും പ്രവര്‍ത്തകരുമടക്കം വന്‍ജനാവലി അന്തിമോപചാരമര്‍പ്പിച്ചു. ഏഴരയോടെ മൃതദേഹം കോഴിക്കോടേക്ക്. പ്രിയ നേതാവിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളാണ് ലീഗ് ഹൗസിന് മുന്നില്‍ കാത്തു നിന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
ജനങ്ങളെ നിയന്ത്രിിക്കാന്‍ പോലീസിന് നന്നേ പാടുപെടേണ്ടിവന്നു. ഒന്‍പതരയോടെ ഇ അഹമ്മദിന്റെ ഭൗതികദേഹം ജനാസ നമസ്‌കാരത്തിനായി കൊണ്ടുപോയി. കോഴിക്കോട് കടപ്പുറത്ത് പ്രത്യേകം സജ്ജീകരിച്ചയിടത്ത് നിസ്‌കാരം നടന്നു. തുടര്‍ന്ന് മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോയി.കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഹാള്‍, ദീനുല്‍ ഇസ്ലാം സ്‌കൂള്‍ എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വ്യാഴാഴ്ച പതിനൊന്നരയോടെ ഔദ്യോഗിക ബഹുമതികളോടെ കണ്ണൂര്‍ സിറ്റി ജുമാമസ്ജിദ് പള്ളിയില്‍ ഖബറടക്കം നടക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam