
ദില്ലി: ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ വൻ വിമാനദുരന്തം തലനാരിഴയ്ക്കു വഴിമാറി. ഇൻഡിഗോ വിമാനം റൺവേയിൽ തെറ്റായ ഭാഗത്തുകൂടിവന്നതാണ് പരിഭ്രാന്തിക്കുകാരണമായത്.
ഇതേസമയം ജെറ്റ് എയർവേയ്സ്, ഇൻഡിഗോ വിമാനം എത്തിയ ഭാഗത്തുകിടന്നിരുന്നു. എയർ ട്രാഫിക് കൺട്രോൾ വിഭാഗം അപകടം മനസിലാക്കി വിവരം കൈമാറിയതിനാൽ കൂട്ടിയിടി ഒഴിവാകുകയായിരുന്നു.
മൂടൽ മഞ്ഞുമൂലം റൺവെ കൃത്യമായി കാണാൻ കഴിയാതിരുന്നതാണ് സംഭവത്തിനു കാരണമെന്ന് ഇൻഡിഗോ അധികൃതർ പറയുന്നു. സംഭവത്തിൽ അന്വേഷണത്തിനു ഉത്തരവിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam