സെൽഫിയെടുക്കുന്നതിനിടയിൽ ദമ്പതികൾ വീണു മരിച്ചു

Web Desk |  
Published : Jun 13, 2018, 10:49 AM ISTUpdated : Oct 02, 2018, 06:31 AM IST
സെൽഫിയെടുക്കുന്നതിനിടയിൽ ദമ്പതികൾ വീണു മരിച്ചു

Synopsis

  സെൽഫിയെടുക്കുന്നതിനിടയിൽ വീണു മരിച്ചു വീണത് നാൽപത് മീറ്റർ ഉയരമുള്ള മതിലിൽ നിന്ന് 

പോർച്ചു​ഗൽ: പോർച്ചു​ഗലിലെ വിനോദസഞ്ചാര കേന്ദ്രമായ ബീച്ചിൽ സെൽഫിയെടുക്കുന്നതിനിടയിൽ ഓസ്ട്രേലിയൻ ദമ്പതികൾ വീണുമരിച്ചു.  സെൽഫിയെടുക്കുന്ന സമയത്ത് ബാലൻസ് നഷ്ടപ്പെട്ട് മതിലിൽ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു. നാൽപത് മീറ്റർ അടി ഉയരമുള്ള മതിലിന് മുകളിലാണ് ദമ്പതികൾ നിന്നിരുന്നത്. പോർട്ടു​ഗീസ് തലസ്ഥാനമായ എറിസിരയിൽ നിന്നും മുപ്പത് കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ബീച്ചിലാണ് അപകടം നടന്നത്.

മൊബൈൽ ഫോൺ താഴെ വീണതിനാലാണ് ഇവർക്ക് ബാലൻസ് നഷ്ടമായെതെന്ന് കരുതുന്നു. മതിലിന് താഴെ നിന്ന് മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ട്. മരിച്ച സ്ത്രീക്ക് മുപ്പതും പുരുഷന് നാൽപതും പ്രായം തോന്നിക്കും. ഇവിടെ സംഭവിക്കുന്ന മിക്ക അപകടങ്ങളും സെൽഫി എടുക്കുന്നതിനിടയിൽ സംഭവിക്കുന്നതാണെന്ന് രക്ഷാപ്രവർത്തകരിലൊരാൾ അഭിപ്രായപ്പട്ടു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വണ്ടാനം മെഡിക്കൽ കോളേജ് ശസ്ത്രക്രിയ പിഴവ്: ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും നഴ്സിനും സസ്പെൻഷൻ
പ്രസിഡന്റിന് അധികാരമില്ല, ട്രമ്പിന് കനത്ത തിരിച്ചടി; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തീരുവ വർധിപ്പിച്ച നടപടി സുപ്രീം കോടതി റദ്ദാക്കി