അഴീക്കോട് - മുനമ്പം ജങ്കാര്‍ സര്‍വീസ് വീണ്ടും പണിമുടക്കി

By web deskFirst Published Nov 20, 2017, 9:32 AM IST
Highlights

തൃശൂര്‍: ഏഴ് മാസത്തെ ഇടവേളക്കും പ്രക്ഷോഭങ്ങള്‍ക്കും ശേഷം പുനരാരംഭിച്ച അഴീക്കോട് - മുനമ്പം ജങ്കാര്‍ സര്‍വീസ് വീണ്ടും നിലച്ചു. കേടുപാടുകള്‍ പൂര്‍ണ്ണമായും തീര്‍ത്തുവെന്ന് ജില്ലാ പഞ്ചായത്ത് അവകാശപ്പെട്ട ജങ്കാറിന്റെ എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിയത്. 1.62 കോടി രൂപ ചെലവിട്ട് കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിന്ന് അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി നവംബര്‍ എട്ടിന് പുനരാരംഭിച്ച  സര്‍വീസ് ജില്ലാ പഞ്ചായത്തിന് ഒഴിയാബാധയായിരിക്കുകയാണ്. 

സര്‍വീസ് പുനരാരംഭിച്ചതിന്റെ പിറ്റേന്ന് പകല്‍ എഞ്ചിനിലെ കേബിള്‍ പൊട്ടിയിരുന്നു. അഞ്ച് മണിക്കൂര്‍ സര്‍വീസ് തടസപ്പെട്ടു. കേടുപാട് തീര്‍ത്ത് വീണ്ടും നീറ്റിലറക്കിയ ജങ്കാര്‍ കഴിഞ്ഞ ദിവസവും സര്‍വീസിനിടെ നിലച്ചു. പുഴയുടെ നടുവില്‍ കുടുങ്ങിയ ജങ്കാര്‍ ഒരുവിധം കരയ്ക്കടുപ്പിച്ചാണ് കേടു തീര്‍ത്തത്. ഞായറാഴ്ച പുലര്‍ച്ചെ എഞ്ചിന്‍ നിലച്ചത് ഏറെ ആശങ്കുണ്ടാക്കി. രണ്ട് എഞ്ചിനുകളിലൊന്നില്‍ ഓയില്‍ ചോര്‍ച്ചയാണുണ്ടായത്. ഒപ്പം പുകയും ഉയര്‍ന്നു. ഇതോടെ സര്‍വീസ് നിര്‍ത്തിവച്ചതായ ബോര്‍ഡ് തൂക്കി. ഞായറാഴ്ച വൈകുന്നേരത്തോടെ സര്‍വീസ് പുനരാരംഭിക്കാനായിട്ടുണ്ടെങ്കിലും യാത്രക്കാരില്‍ ആശങ്കയുണ്ട്. 

click me!