
തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻറെ ന്യൂനപക്ഷ വിദ്യാർത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയിൽ. പശ്ചിമ ബംഗാളിലെ ഇസ്ലാംപുരിൽ നിന്നാണ് സർക്കാര്‍ സ്കൂള്‍ ജീവനക്കാരനും തൃണമൂൽ നേതാവുമായ ബാബുള്‍ ഹൂസൈനെ കേരള പൊലീസ് സംഘം പിടികൂടിയത്. ന്യൂനപക്ഷ സ്കോളർഷിപ്പ് തട്ടിപ്പ് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. "
പശ്ചാബംഗാളിൽ രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് തൃണമൂൽ പ്രാദേശിക നേതാവായ ബാബുള്‍ ഹുസൈനെ സൈബർ പൊലീസിന് പിടികൂടാനായത്. സർക്കാർ സ്കൂളിലെ ക്ലർക്കാണ് ബാബുള്‍. ഇന്നലെ രാത്രിയിൽ ബാബുളിൻറെ ഗ്രാമത്തിൽ നിന്നും കേരളത്തിൽ നിന്നും പോയ ഒരു എസ് ഐയും രണ്ടും പൊലീസുകാരും ബംഗാള്‍ പൊലീസിൻറെ സഹായത്തോടെ അറസ്റ്റ് ചെയ്തു.
പ്രതി ബഹളമുണ്ടായതോടൊ ഓടികൂടിയ അക്രമിസംഘം പൊലീസിനെ വളഞ്ഞു. കൂടുതൽ പൊലീസുകരെത്തിയാണ് ബാബുളിനെ സ്റ്റേഷനിലെത്തിയച്ചത്. സായുധ പൊലീസിൻറെ അകമ്പടിയോടെയാണ് ഇസ്ലാബൂള്‍ മജിസ്ട്രേറ്റിന് മുന്നിൽ പ്രതിയെ ഹാജരാക്കിയത്. കേരളത്തിലേക്ക് പ്രതിയെ കൊണ്ടുപോകാൻ കോടതി അനുമതി നൽകുകയും ചെയ്തു.
കേന്ദ്ര മാനവിഭവ ശേഷി മന്ത്രാലയത്തിനു വേണ്ടി എൻ ഐ സി തയ്യാറാക്കിയ വെബ്സൈറ്റ് ഹാക്ക് ചെയ്താണ് ന്യൂനപക്ഷ വിദ്യാർത്ഥികളുടെ പട്ടികയിൽ അനർഹരെ തിരുകി കയറ്റിയത്. ബാബുള്‍ ഹുസൈൻ നടത്തിയ ഒരു കമ്പ്യൂട്ടർ സ്ഥാപനം കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. ഇയാള്‍ക്ക് മൂന്ന് ജീവനക്കരമുണ്ടായിരുന്നു.
ബാബുള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും എത്ര രൂപ ചോർത്തിയിട്ടുണ്ടെന്ന് കൂടുതൽ അന്വേഷണത്തിലേ വ്യക്തമാവുകയുള്ളൂവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. രണ്ടു ദിവസത്തിനുള്ളിൽ പ്രതിയെ കേരളത്തിലെത്തിക്കും. പാവപ്പെട്ട വിദ്യാർത്ഥികള്‍ക്കുള്ള പണം തട്ടിയെടുക്കാനുള്ള ശ്രമം ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നതോടെയാണ് ഡിജിപി പ്രത്യേക സംഘത്തെ കേസന്വേഷണത്തിന് നിയോഗിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam