സീറ്റുണ്ടായിട്ടും ആയയ്ക്ക് സീറ്റ് നിഷേധിച്ച് മെട്രോ യാത്ര

Published : Jan 23, 2018, 03:59 PM ISTUpdated : Oct 05, 2018, 12:06 AM IST
സീറ്റുണ്ടായിട്ടും ആയയ്ക്ക് സീറ്റ് നിഷേധിച്ച് മെട്രോ യാത്ര

Synopsis

ദില്ലി: ഉച്ചനീചത്വങ്ങള്‍ക്കെതിരെ സമൂഹത്തിന്റെ പലഭാഗത്ത് നിന്നും ശക്തമായ വിമര്‍ശനങ്ങള്‍ നിരന്തരം ഉയര്‍ന്നു കേള്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് നിന്ന് കേള്‍ക്കുന്നത് ഒട്ടും പ്രതീക്ഷയില്ലാത്ത വാര്‍ത്തയാണ്. മെട്രോ ട്രെയിനില്‍ നിന്നും ലഭിച്ച ഒരു ചിത്രമാണ് വ്യാപകമായി വിമര്‍ശനം ഏറ്റ് വാങ്ങുന്നത്.

ഏറെക്കുറെ ആളൊഴിഞ്ഞ മെട്രോ ട്രെയിനില്‍ യാത്ര ചെയ്യുന്ന അമ്മയ്ക്കും കുഞ്ഞിനുമൊപ്പമുള്ള ആയയ്ക്ക് സീറ്റ് നിഷേധിക്കുന്ന ചിത്രമാണ് ട്വിറ്ററില്‍ ഏറെ വിമര്‍ശനം ഏറ്റ് വാങ്ങുന്നത്. ഒരാള്‍ക്ക് കൂടി ഇരിക്കാന്‍ ഇടമുണ്ടായിട്ട് കൂടിയും കുഞ്ഞിനെ നോക്കുന്ന ആയ സീറ്റിന് സമീപം നിലത്തിരിക്കുന്ന ചിത്രമാണ് സന്യ ഷെയര്‍ ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ കാണുന്ന സ്ത്രീകള്‍ക്ക് നേരെ രൂക്ഷമായ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്. 

 

 

വ്യത്യസ്തമായ സാഹചര്യങ്ങളില്‍ സമാനമായ സമീപനമാണ് വീട്ട് ജോലിക്കാരോട് ഉണ്ടാകുന്നതെന്ന് ട്വീറ്റിന് നിരവധി പേര്‍ മറുപടി നല്‍കുന്നുണ്ട്. ഫോട്ടോ എടുത്ത ആള്‍ക്ക് നേരെയും വിമര്‍ശനം ഉയരുന്നുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ
തൃശ്ശൂരിൽ വീടിനുള്ളിൽ യുവതി പൊള്ളലേറ്റ് മരിച്ച നിലയിൽ; മൃതദേഹം കണ്ടത് അടുക്കളയിൽ, സമീപം ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പി