കുമ്പള- ബംബ്രാണ റോഡ് നിര്‍മ്മാണത്തില്‍ അഴിമതിയെന്ന് ആരോപണം

By Web DeskFirst Published Nov 27, 2016, 4:53 AM IST
Highlights

കാസര്‍കോഡ് കുമ്പള -ബംബ്രാണ  റോഡ് നിര്‍മ്മാണത്തില്‍ അഴിമതിയെന്ന് ആരോപണം. കോണ്‍ക്രീറ്റ് ചെയ്ത് ആറുമാസത്തിനുള്ളില്‍ തന്നെ റോഡ് തകര്‍ന്നതോടെ അന്വേഷണം ആവശ്യപെട്ട് നാട്ടുകാര്‍ വിജിലന്‍സിന് പരാതി നല്‍കി.

മഞ്ചേശ്വരം എംഎല്‍എ പി ബി അബ്ദുര്‍ റസാഖിന്‍റെ  എംഎല്‍എ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച റോഡാണ് ഇത്. അരകിലോമീറ്റര്‍ ദൂരം വരുന്ന റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ 25 ലക്ഷം രൂപയാണ് ചിലവഴിച്ചത്.കോണ്‍ക്രീറ്റ് ജോലി കഴിഞ്ഞ് രണ്ടു മാസംകൊണ്ട് തന്നെ റോഡ് തകരാന്‍ തുടങ്ങി .ഇlaടെ തുക കിട്ടാന്‍ ബുദ്ധിമുട്ടാകുമെന്നറിഞ്ഞ കരാറുകാരന്‍ ഒരു അവധി ദിവസം കോണ്‍ക്രീറ്റ് ചെയ്ത റോഡിന് മുകളില്‍ ഒന്നര ഇഞ്ച് കനത്തില്‍ തട്ടിക്കൂട്ടി പ്ലാസ്റ്റര്‍ ചെയ്തു റോഡിന്‍റെ തകരാര്‍ താത്ക്കാലികമായി പരിഹരിച്ചു.പണം പൂര്‍ണ്ണമായും കൈപ്പറ്റുകയും ചെയ്തു. മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇതും തകര്‍ന്ന് റോഡ് ഗതാഗതയോഗ്യമല്ലാതെ ആയതോടെയാണ് നാട്ടുകാര്‍ അഴിമതി കണ്ടെത്തണമെന്നാവശ്യപെട്ട് വിജിലന്‍സിന് പരാതി നല്‍കിയത്.


പരാതിയില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. പ്രാഥമിക പരിശോധനയില്‍ ക്രമക്കേട് ബോധ്യപ്പെട്ടിട്ടുണ്ടെന്നും എഞ്ചിനീയര്‍മാര്‍ ഉള്‍പെടെയുള്ള വിദഗ്ദ്ധ സംഘത്തെ കൊണ്ട് കോണ്‍ക്രീറ്റ് ചെയ്ത റോഡ് പരിശോധിപ്പിക്കുമെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

click me!