ഇംഗ്ലണ്ട് സെമിയില്‍ പരാജയപ്പെടും; കിരീടം ഫ്രാന്‍സിന്; വിരമിക്കും മുമ്പ് മെസിക്ക് കിരീടം ലഭിക്കണം; ബൈച്ചുംഗ് ബൂട്ടിയ

By Web DeskFirst Published Jul 9, 2018, 1:56 PM IST
Highlights
  • ഹാരികെയ്ന്‍ ഗോൾഡൻ ബൂട്ട് നേടും

കൊച്ചി: ഇംഗ്ലണ്ട് സെമിയിൽ പുറത്താകുമെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ ബൈച്ചുങ് ബൂട്ടിയ. ക്രൊയേഷ്യയെ തോൽപ്പിച്ച് ഫ്രാന്‍സ് കിരീടം നേടുമെന്നും ബൂട്ടിയ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

1 എന്റെ വ്യക്തിപരമായ പിന്തുണ അർജന്റീനയ്ക്കാണ്. വിരമിക്കും മുൻപ് മെസ്സി ഒരു ലോകകപ്പ് എങ്കിലും നേടണമെന്നാണ് ആഗ്രഹം 

2 ഇത്തവണ ഫ്രാൻസ് ലോകകപ്പ് നേടും. ബെൽജിയത്തിനെതിരെ ശക്തമായ മത്സരം വേണ്ടിവരും. ചെറുപ്പക്കാരുടെ ടീമാണ് ഫ്രാൻസ്. വേണ്ട സമയത്ത് ശൈലി മാറ്റി കളിക്കാൻ അവർക്ക് അറിയാം. 

3. ക്രിസ്റ്റ്യാനോ റൊണാൾഡോ നേരത്തേ പുറത്തായിക്കഴിഞ്ഞു. ലുക്കാക്കുവും ഹാരികെയ്നും ഉണ്ടാകും. ഹാരിയാകും ഗോൾഡൻ ബൂട്ട് നേടുക. 

4. അവിശ്വസനീയമാണ് ക്രൊയേഷ്യയുടെ കടന്നുവരവ്. ക്രൊയേഷ്യ സെമിയിലെത്തുമെന്ന് ആരും കരുതിയില്ല. ക്രൊയേഷ്യ സെമിയിൽ ഇംഗ്ലണ്ടിനെ തോൽപ്പിക്കും. 

5. നമ്മുടെ ജീവിതകാലത്ത് തന്നെ ഇന്ത്യ ലോകകപ്പിൽ കളിക്കുമെന്ന് പ്രതീക്ഷിക്കാം. കൂടുതൽ ഏഷ്യൻ രാജ്യങ്ങളെ പങ്കെടുപ്പിക്കാൻ ഫിഫ ആലോചിക്കുന്നുണ്ട്. അന്നെങ്കിലും യോഗ്യത നേടാനാകും. 

click me!