അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കര്‍: ഡ്രൈവറിന്റെ മൊഴി

Published : Oct 16, 2018, 07:58 PM ISTUpdated : Oct 16, 2018, 10:07 PM IST
അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കര്‍: ഡ്രൈവറിന്റെ മൊഴി

Synopsis

അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കരാണെന്ന് ഡ്രൈവർ അർജുന്റെ മൊഴി. തൃശൂരില്‍ നിന്ന് കൊല്ലം വരെ താനും അതിനു ശേഷം ബാലഭാസ്ക്കറുമാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് അർജുന്റെ മൊഴി. 

തിരുവനന്തപുരം: വയലിന്‍ സംഗിതജ്ഞന്‍ ബാലഭാസ്ക്കറിന്റെ മരണത്തിന് കാരണമാക്കിയ അപകടം ഉണ്ടാകുമ്പോള്‍ വണ്ടിയോടിച്ചിരുന്നത് ബാലഭാസ്ക്കറായിരുന്നുവെന്ന് ഡ്രൈവറുടെ മൊഴി. പിൻസീറ്റിൽ യാത്ര ചെയ്തിരുന്ന ബാലഭാസ്ക്കർ കൊല്ലം മുതലാണ് വണ്ടിയോടിച്ചെതെന്നാണ് ഡ്രൈവർ അർജ്ജുൻറെ മൊഴി. അർജ്ജുൻറെ മൊഴി രേഖപ്പെടുത്താൻ കോടതിക്കും പൊലീസ് അപേക്ഷ നൽകും.

പള്ളിപ്പുറത്ത് ദേശീയപാതക്കു സമീപമുള്ള മരത്തിൽ വാഹമിടിച്ചാണ് ബാലഭാസ്ക്കറും മകള്‍ രണ്ടുവയസ്സുകാരി തേജസ്വനിയും മരിക്കുന്നത്. അപകടമുണ്ടായപ്പോള്‍ വാഹനമോടിച്ചത് ബാലഭാസ്ക്കറാണെന്നും അല്ലെന്നുമുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. രക്ഷാ പ്രവർത്തനം നടത്തിയ ഹൈവേ പൊലീസിനും ഇക്കാര്യത്തിൽ വ്യക്തയുണ്ടായിരുന്നില്ല. ചികിത്സക്കു ശേഷം ആശുപത്രി വിട്ട ഡ്രൈവർ അർജ്ജുൻറെ വിശദമായ മൊഴിയാണ് മംഗലപുരം പൊലീസ് രേഖപ്പെടുത്തിയത്. സംഭവത്തെ കുറിച്ചുള്ള അർജ്ജുൻറെ മൊഴി ഇങ്ങനെയാണ്.  തൃശൂർ വടക്കും നാഥ ക്ഷേത്രത്തിലേക്ക് പോകാനായി ബാലഭാസ്ക്കറാണ് വീട്ടിൽ നിന്നും കൂട്ടി കൊണ്ടുപോയത്. തൃശൂരി നിന്നും തിരിച്ച് വാഹനമോടിച്ചത് താനായിരുന്നു. പിൻസീറ്റിലിരുന്ന ബാലഭാസ്ക്കർ ഉറങ്ങി. മുൻ വശത്തെ ഇടതു സീറ്റിലായിരുന്ന ബാലഭാസ്ക്കറിൻറെ ഭാര്യ ലക്ഷമിയും മകള്‍ തേജസ്വനിയും. 

കൊല്ലത്ത് വാഹനം നിർത്തി വിശ്രമിച്ചു. ബാലബാസ്ക്കറും താനും കരിക്കൻ ഷെയ്ക്ക് കുടിച്ചു. തുടർന്ന് ബാലഭാസ്ക്കറാണ് വാഹമോടിച്ചതെന്നാണ് അർജ്ജുൻറെ മൊഴി. അപകടമുണ്ടാകുമ്പോള്‍ പിൻ സീറ്റിലിരുന്ന ഉറങ്ങുകയായിരുന്നുവെന്നും അർജ്ജുൻറെ മൊഴി. സെപ്തംബർ 25നായിരുന്നു അപകടമുണ്ടായത്. അപകട സമയത്തുനതന്നെ തേജസ്വനി മരിച്ചു. ഒരാഴ്ച കഴിഞ്ഞാണ് ബാലഭാസ്ക്കർ മരിച്ചത്.  സ്വകാര്യ ആശുപത്രിയിൽ തീവ്രപചിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ലക്ഷി സുഖം പ്രാപിച്ചുവരുകയാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേന്ദ്ര വിവരാവകാശ കമ്മീഷണറായി പി ആർ രമേശ്, പദവിയിലെത്തുന്ന ആദ്യ മലയാളി
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാനുള്ള സംവിധാനങ്ങൾ എന്തൊക്കെ? അറിയേണ്ടതെല്ലാം