
തിരുവനന്തപുരം:സർക്കാരിനുമുന്നിൽ വ്യത്യസ്ഥമായ അപേക്ഷയുമായി കവി ബാലചന്ദ്രൻ ചുളളിക്കാട്. സ്കൂളുകളിലും കോളജുകളിലും ഇനി മുതൽ തന്‍റെ കവിതകൾ പഠിപ്പിക്കരുതെന്നാണ് കവിയുടെ ആവശ്യം. മലയാളം നന്നായി അറിയാത്ത വിദ്യാർഥികളും അധ്യാപകരുമാണ് ഇതിന് കാരണക്കാരെന്നാണ് ചുളളിക്കാടിന്‍റെ ന്യായം.
കേരളത്തിലെ ഒരു സർവകലാശാലയിൽ പോയപ്പോയുണ്ടായ അനുഭവമാണ് കവിയുടെ ഇപ്പോഴത്തെ പ്രകോപനത്തിന് കാരണം. കവിത ചൊല്ലണമെന്നാവശ്യപ്പെട്ട് എംഎം സംസ്കൃതത്തിനു പഠിക്കുന്ന വിദ്യാർഥി എഴുതി നൽകിയ കുറിപ്പിൽ മുഴുവൻ അക്ഷരത്തെറ്റുകളായിരുന്നെന്നാണ് ബാലചന്ദ്രൻ ചുളളിക്കാട് പറയുന്നത്.
കവിയുടെ അപേക്ഷ ഇതാണ്. തന്‍റെ കവിത പഠിപ്പിക്കരുത്. തന്‍റെ കവിതകളിൽ ആരും ഗവേഷണം നടത്തരുത്. അക്ഷരത്തെറ്റും വ്യാകരണത്തെറ്റും നോക്കാതെ വാരിക്കോരി മാർക്ക് കൊടുക്കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്നും ഭാഷയറിയാത്ത അധ്യാപകരെ മതത്തിന്‍റെയും പണത്തിന്‍റെയും അടിസ്ഥാനത്തിൽ നിയമിക്കരുതെന്നും കവി ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam