
കൊച്ചി: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി വേണമെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. ഇടതുപക്ഷം നടപടി എടുക്കണമെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് ആവശ്യപ്പെട്ടു. എല്‍ഡിഎഫിനു വേണ്ടി വോട്ട് ചോദിയ്ക്കാൻ ഇറങ്ങുന്ന ആളാണ് താൻ. എന്നാല്‍, അടുത്ത തവണ വോട്ട് ചോദിച്ചു ഇറങ്ങുമ്പോൾ ആളുകൾ തന്നെ കാർക്കിച്ചു തുപ്പാതിരിക്കാനാണ് പ്രതിഷേധത്തിന്‍റെ ഭാഗമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എറണാകുളം വഞ്ചി സ്‌ക്വയറിലെ സമര വേദിയില്‍ പ്രസംഗിക്കുകയായിരുന്നു ചുള്ളിക്കാട്.
യേശുക്രിസ്തുവന് ലഭിക്കാത്ത നീതി ഈ ദൈവദാസികള്‍ക്ക് ലഭിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നില്ലെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. നമ്മുടെ നിയമങ്ങളൊന്നും കത്തോലിക്ക സഭയ്ക്ക് ബാധകമല്ല. കത്തോലിക്ക സഭയുടെ പുരോഹിതന്മാര്‍ക്ക് അവരുണ്ടാക്കിയ മതനിയമങ്ങള്‍ മാത്രമാണ് ബാധകം എന്നാണവര്‍ ബാധിക്കുന്നത്. അങ്ങനെ ഒരു സഭയില്‍ നിന്ന് ആര്‍ക്കെങ്കിലും നീതി ലഭിക്കും എന്ന് വിശ്വസിക്കുന്നില്ല. ഈ ആരോപണ വിധേയനായ ബിഷപ്പിനുള്ള ശിക്ഷ മാധ്യമങ്ങളിലൂടെയും യോഗങ്ങളിലൂടെയും രൂപീകൃതമാകുന്ന പൊതുജനാഭിപ്രായം മാത്രമാണെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam