കേരളത്തിലെ പഴങ്ങള്‍ക്കും പച്ചക്കറിക്കും ഗള്‍ഫില്‍ വിലക്ക്

Web Desk |  
Published : May 27, 2018, 07:45 PM ISTUpdated : Jun 29, 2018, 04:14 PM IST
കേരളത്തിലെ പഴങ്ങള്‍ക്കും പച്ചക്കറിക്കും ഗള്‍ഫില്‍ വിലക്ക്

Synopsis

കേരളത്തിന് തിരിച്ചടി പഴം പച്ചക്കറി വേണ്ടെന്ന് ഗൾഫ് കയറ്റുമതിക്ക് വിലക്ക് നിപ കാരണം

ദില്ലി: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നും പഴം പച്ചക്കറി കയറ്റുമതിക്ക് യുഎഇയിലും ബഹ്റിനിലും വിലക്ക്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുമെന്നും പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടണമെന്നും കയറ്റുമതി വ്യാപാരികൾ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.

ആദ്യം ബെഹ്റിനും പിന്നാലെ യുഎഇയുമാണ് വിലക്കേർപ്പെടുത്തിയത്. പഴവും പച്ചക്കറിയും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ കയറ്റി അയക്കേണ്ടെന്ന് കേന്ദ്ര സർക്കാറിനെയാണ് അറിയിച്ചത്. കേന്ദ്രത്തിന്റെ അറിയിപ്പ് കയറ്റുമതി വ്യാപാരികൾക്കും ലഭിച്ചു. തിരുവനന്തപുരം വിമാനത്താവളം വഴി പ്രതിദിനം 60 ടൺ പഴവും പച്ചക്കറിയുമാണ് ഗൾഫിലേക്ക് കയറ്റിഅയക്കുന്നത്. നെടുമ്പാശ്ശേരി വഴി 40 ടണ്ണും കോഴിക്കോടുനിന്നും 20 ടണ്ണുമാണ് പ്രതിദിനം കയറ്റുമാതി. നിപ കണ്ടെത്തിയത് കോഴിക്കോട് മാത്രമാണെങ്കിലും മൊത്തത്തിലാണ് വിലക്ക്.

കേരളത്തിൽ നിന്നും മാത്രമല്ല തമിഴ്നാട്ടിൽ നിന്നും കർണ്ണാടകത്തിൽ നിന്നും പഴവും പച്ചക്കറികളും കൂടി ശേഖരിച്ചാണ് വ്യാപാരികൾ കയറ്റുമതി ചെയ്യുന്നത്. കേന്ദ്ര സർക്കാറിന് കീഴിലെ പ്ലാൻറ് ക്വാറന്റെയിൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർ വിമാനത്താവളങ്ങളിൽ പരിശോധന നടത്തി അണുവിമുക്തമാണെന്ന് ഉറപ്പാക്കിയശേഷമാണ് കയറ്റുമതി ചെയ്യുന്നത്. പ്രശ്നത്തിൽ അടിയന്തിരമായി ഇടപടണമെന്നാണ് അഗ്രികൾച്ചറൽ പ്രോസസ്ഡ് ഫ്രൂട്ട് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് എബ്രഹാം തോമസി ജോജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മോശം അയൽക്കാരിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ട്': പാകിസ്ഥാന് കർശന താക്കീതുമായി മന്ത്രി ജയശങ്കർ
കൈകൾ കൂപ്പി വെറുതെ വിടണമെന്ന് അപേക്ഷിച്ച് വനിതാ പൊലീസ്, വസ്ത്രം വലിച്ച് കീറി പുരുഷന്മാർ, റായ്പൂരിൽ 2 പേർ അറസ്റ്റിൽ